സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ. ഈ പാത തടയുന്നവർക്കെതിരെ സൈനിക ബലപ്രയോഗം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിന് അനുമതി നൽകണമെന്നും വ്യക്തമാക്കി. യുഎൻ ചാർട്ടറിലെ ഏഴാം അധ്യായം അനുസരിച്ച് തന്ത്രപ്രധാനമായ കപ്പൽ പാതകൾ തുറക്കാൻ സൈനിക നീക്കം നടത്തുക, നിയമലംഘനം നടത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ വഴി സമാധാനം ഉറപ്പാക്കുക എന്നിവയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























