Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

02 APRIL 2026 05:11 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ-സൗന്ദര്യ സംരക്ഷണ മേഖലയിൽ നൂതന ചികിത്സകൾ ലഭ്യമാക്കാനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡ് തജ്‌മീൽ ജുമൈറയിൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക് തുറന്നു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ആരോഗ്യ-സാമൂഹിക-ഫാഷൻ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യുഎഇയുടെ സാമ്പത്തിക സുസ്ഥിരതയിലും ആരോഗ്യമേഖലയുടെ വളർച്ചയിലുമുള്ള വിശ്വാസമാണ് പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഡോ. താനി പറഞ്ഞു. അത്യാധുനിക സൗന്ദര്യവർധക ചികിത്സാ രംഗത്തും പുനരുജ്ജീവന ചികിത്സാ രംഗത്തും ബുർജീൽ ഹോൾഡിങ്‌സ് നടത്തുന്ന നിക്ഷേപങ്ങൾ രോഗികളുടെ മാറുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതാണ്. ലോകോത്തര ആരോഗ്യ സേവനങ്ങളുടെ പ്രാദേശിക ഹബ്ബ് എന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഇത്തരം കേന്ദ്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ ആരോഗ്യമേഖലയിൽ ബുർജീൽ ഹോൾഡിങ്‌സ് നടത്തുന്ന മുന്നേറ്റത്തിന്റെ തുടർച്ചയായാണ് തജ്‌മീൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക്. സിലിക്കൺ സെൻട്രൽ മാളിലെ ബുർജീൽ മെഡിക്കൽ സെന്റർ ഉദ്ഘാടനത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ദുബായിൽ ആരംഭിക്കുന്ന പ്രധാന സംരംഭമാണിത്. ഗ്രൂപ്പിന്റെ ബിസിനസ് തുടർച്ച പദ്ധതികളുടെയും നിശ്ചയിച്ച വളർച്ചാ ലക്ഷ്യങ്ങളുടെയും ഭാഗമായാണ് ഈ വിപുലീകരണം.

യുഎഇയിൽ നിക്ഷേപം തുടരാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും നിശ്ചയിച്ച വളർച്ചാ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമെന്നും ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ജുമൈറയിലെ ശാന്തമായ അന്തരീക്ഷത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. കോസ്മെറ്റോളജി, ഡെന്റൽ, സർജിക്കൽ കെയർ എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം സവിശേഷ ചികിത്സകൾ ഇവിടെ ലഭ്യമാണ്. തുർക്കി ആസ്ഥാനമായുള്ള പ്രശസ്ത ഹെയർ ട്രാൻസ്പാൻറ് കേന്ദ്രമായ സുസർമെഡ് ക്ലിനിക്കുമായി സഹകരിച്ചുള്ള ഹെയർ ട്രാൻസ്പ്ലാന്റ് സെന്റർ തജ്‌മീൽ ക്ലിനിക്കിൽ മെയിൽ തുറക്കും. മെഡിക്കൽ ഡയറക്ടറും സ്പെഷ്യലിസ്റ്റ് പ്ലാസ്റ്റിക് സർജനുമായ ഡോ. ഷെഹ്‌സാദി കോഹ്‌ലിയുടെ നേതൃത്വത്തിൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘമാണ് ക്ലിനിക്കിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (6 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (17 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (25 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (34 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (43 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (49 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

Malayali Vartha Recommends