Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി.എസ്.ശ്രീജിത്ത് പിന്മാറി; പകരം ചുമതല ദിനേന്ദ്ര കശ്യപിന്

15 DECEMBER 2018 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മണ്ഡലകാലത്തെ ശബരിമല സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം സന്നിധാനത്ത് ഇപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി.ദിനേന്ദ്ര കശ്യപ് തുടരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി നല്‍കിയതായാണ് വിവരം.

മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ക്രമീകരണം നാല് ഘട്ടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതലയാണ് ശ്രീജിത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുകയായിരുന്നു. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തിന് പോകാനാണ് ഡ്യൂട്ടി ഒഴിവാക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

എന്നാല്‍ തുലാമാസ പൂജയ്‌ക്കിടെ ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ശ്രീജിത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.നടിയും, ആക്ടിവിക്ടിസ്റ്റുമായ രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാൻ എത്തിയപ്പോൾ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. 180 പൊലീസുകാരുടെ സുരക്ഷാ അകമ്പടിയിൽ വലിയ നടപ്പന്തൽ വരെ എത്തിയിരുന്നു. ഐജി ശ്രീജിത്തായിരുന്നു ഇവരെ കൊണ്ടുപോയത്.

പ്രതിഷേധം ഉണ്ടായപ്പോൾ 'നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങൾ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിൻബലം മാത്രമെയുള്ളു.ഞങ്ങൾക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .' സന്നിധാനത്ത് തടിച്ചുകുടിയ പ്രതിഷേധക്കാരോട് ഐ ജി ശ്രീജിത്ത് പറഞ്ഞു. നിയമം നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവർ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു. ഇതോടെ ആൾക്കൂട്ടം ശന്തമാകുകയും ചെയ്തു. എങ്കിലും നടപന്തൽ വരെ രഹ്ന ഫാത്തിമയെ എത്തിച്ചതിന്റെ പേരിൽ കടുത്ത വിമർശനമാണ് ശ്രീജിത്ത് കേൾക്കേണ്ടി വന്നത്. പിന്നീട് അയ്യപ്പന്റെ മുന്നില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന ശ്രീജിത്തിന്റെ ചിത്രവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.


അതേ സമയം തീർത്ഥാടകർ കുറവാണെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പൊലീസുകാരുടെ എണ്ണം കൂട്ടിരിക്കുകയാണ്. ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കിയിട്ടുണ്ട്. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്. രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends