Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘപരിവാറിന്റെ ഭീഷണിയും ശരണംവിളിയും ഭയന്നല്ല യുവതികളെ കയറ്റാത്തത്, അങ്ങനെയുള്ള തെറ്റിദ്ധാരണയും അഹങ്കാരവും വേണ്ട, അതിനുള്ള ശക്തി സര്‍ക്കാരിനുണ്ട്, എന്നാല്‍ വാശി കാണാക്കാന്‍ താല്‍പര്യമില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

27 DECEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചട്ടമ്പികളുടെ ശരണം വിളികളെ ഭയന്നല്ല ശബരിമലയില്‍ സര്‍ക്കാര്‍ യുവതികളെ കയറ്റാത്തതെന്ന് ദേസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാനുള്ള വാശി സര്‍ക്കാരിനില്ല. ഉണ്ടായിരുന്നെങ്കില്‍ എന്നേ യുവതികള്‍ ദര്‍ശനം നടത്തിയേനെ. അതിനുള്ള ശക്തി സര്‍ക്കാരിനുണ്ട്. അതേക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടോ, അങ്ങനെയുള്ള തെറ്റിദ്ധാരണ വേണ്ട. അങ്ങനെയുള്ള അഹങ്കാരവും വേണ്ട. സാമൂഹ്യവിരുദ്ധരായ സംഘപരിവാറുകാരുടെ ഭീഷണിക്കും പ്രതിഷേധത്തിനും കീഴടങ്ങിയതല്ല സര്‍ക്കാര്‍. ശബരിമലയെ കലാപഭൂമിയാക്കാനാണ് സംഘപരിവാറിന്റെ തീരുമാനം. യുവതീപ്രവേശനം ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയെന്നും സന്നിധാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. യുവതീപ്രവേശനം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് ദേവസ്വം മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. 

ശബരിമലയില്‍ സംഘപരിവാര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ദക്ഷിണേന്ത്യ മുഴുവന്‍ നുണപ്രചരണങ്ങള്‍ നടത്തുകയും ചെയ്തു. അതിന്റെ ഫലമായാണ് നടവരവ് കുറഞ്ഞതെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടിയത്. യുവതികളെ കയറ്റണമെന്ന് വാശിയില്ലെങ്കിലും യുവതികള്‍ വന്നാല്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം മുതല്‍ വാശിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിഷേധം കൊണ്ടാണ് യുവതികള്‍ പ്രവേശിക്കാത്തതെന്ന സംഘപരിവാറിന്റെ ധാരണ തെറ്റാണെന്നും കടകംപള്ളി വ്യക്തമാക്കി. മണ്ഡല മകരവിളക്കിന് തിരക്ക് കൂടുതലായതിനാല്‍ യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും സര്‍ക്കാര്‍ നിലപാട് അതല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. മണ്ഡകാലം തീരുന്നത് വരെ ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആരും വരേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഹൈക്കോടതി നിയോഗിച്ച സമിതിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ വ്യക്തമായ അധികാരമുണ്ടെന്നാണ് തന്റെ ബോധ്യത്തില്‍ നിന്ന് മനസിലാകുന്നത്. ഹൈക്കോടതി അവരുടെ അധികാരപരിധി വ്യക്തമാക്കണം. അതിന് ശേഷം തന്റെ ബോധ്യത്തില്‍ മാറ്റം വരുത്താമെന്നും മന്ത്രി പറഞ്ഞു. യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് ഇടപെടാനാകുമെന്ന് മന്ത്രി ആവര്‍ത്തിച്ചു. അവര്‍ അതില്‍ ഇടപെടുന്നില്ല, പകരം കക്കൂസിന്റെയും കുളിമുറികളുടെയും എണ്ണം എടുക്കുകയാണെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അതിന് മറുപടി പറയാന്‍ നിരീക്ഷക സമിതി തയ്യാറായില്ല.

മനിതി സംഘം എത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ദേവസ്വം മന്ത്രി മറുപടി നല്‍കി. ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമല. ആക്ടിവിസ്റ്റുകളായ ഭക്തര്‍ക്ക് വരാം എന്നാല്‍ തീവ്രനിലപാടുള്ളവര്‍ക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കി. ഈ നിലപാടില്‍ മാറ്റമില്ല. യഥാര്‍ത്ഥഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ തടസമില്ലെന്നും സര്‍ക്കാരിന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു. മനിതി സംഘത്തിന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടതിനെ കുറിച്ച് വിശദമായി പരിശോധിക്കണമെന്നും അഭ്യന്തരവകുപ്പ് അതിന് ശേഷം മറുപടി പറയുമെന്നും അദ്ദേഹം അറിയിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends