കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചും കുത്തിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തി

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ചും കുത്തിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തി. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ മരകായുധം കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്.
അതേസമയം സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ദേവദത്തന്റെ മൃതദേഹം കൊട്ടാരക്കര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























