സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വഴിയില്ലെങ്കില്‍ തന്ത്രി കണ്ഠരര് രാജീവരര് സ്ഥാനം ഒഴിയണമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആചാരലംഘനം എന്ന തന്ത്രിയുടെ നിലപാട് വിചിത്രം, സുപ്രീംകോടതി വിധി മാത്രമല്ല ദേവസ്വം മാന്വലും തന്ത്രി ലംഘിച്ചു

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ തന്ത്രി കണ്ഠരര് രജീവര് സ്ഥാനം ഒഴിയണമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ക്ഷേത്രം അടയ്ക്കണമോ, തുറക്കണമോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അവരോട് ആലോചിക്കാതെ തന്ത്രി അക്കാര്യം ലംഘിച്ചു. അങ്ങനെ സുപ്രീംകോടതി വിധിമാത്രമല്ല ദേവസ്വം മാന്വലും തന്ത്രി ലംഘിച്ചിരിക്കുകയാണ്. ഈ നടപടി ഏറെ വിചിത്രമാണ്. സുപ്രീംകോടതി വിധിപ്രകാരമാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. അത് ആചാരലംഘനമാണെന്ന നിലപാട് എന്നത് വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയിലെ കേസില്‍ തന്ത്രിയും ദേവസ്വംബോര്‍ഡും കക്ഷിയായിരുന്നു. തന്ത്രിയുടെ കൂടെ വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. അപ്പോള്‍ ഈ വിധി നടപ്പാക്കാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിയണമായിരുന്നു. കേസില്‍ കക്ഷിയായിരുന്നയാള്‍ വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണ്. അത് ദേവസ്വം ബോര്‍ഡ് പരിശോധിക്കും. സര്‍ക്കാരിന് വാശിപിടിച്ച് സ്ത്രീകളെ ശബരിമലകയറ്റണമെന്ന് വാശിയില്ല. അതേസമയം ദര്‍ശനത്തിനായി ഏതെങ്കിലും യുവതികളെത്തിയാല്‍ സുരക്ഷയൊരുക്കും. അത് വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല, ഭരണഘടനയോട് കൂറുപുലര്‍ത്തുക എന്ന ഉത്തരവാദിത്തമാണ്. മറ്റ് നിലപാടുകള്‍ സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന സമീപനം വേണം സ്വീകരിക്കാന്‍. പൊതുവേ മാധ്യമങ്ങള്‍ ഈ ആപത്ത് തിരിച്ചറിഞ്ഞ് പോസിറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ പ്രശ്‌നം ഉണ്ടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്ത്രിക്കെതിരെ രണ്ടാംതവണയാണ് മുഖ്യമന്ത്രി നിലപാട് എടുക്കുന്നത്. മുമ്പ് യുവതികളെത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി പറഞ്ഞിരുന്നു. അന്ന് താക്കോല്‍ മുണ്ടിന്റെ കോന്തലത്തുമ്പില്‍ കെട്ടി നടക്കാനുള്ളതല്ലെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെ തന്ത്രിയും ബ്രഹ്മചാരിയായിരിക്കണമെന്നും ഇവിടെ ബ്രഹ്മചര്യവും കടന്ന് വ്യഭിചാരം വരെ എത്തിയ സംഭവം അറിയാമല്ലോ എന്ന് തന്ത്രി മോഹനരരുടെ ബ്ലാക്ക്‌മെയില്‍ കേസിനെ ഉദ്ദരിച്ച് മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പ്രസംഗിച്ചിരുന്നു.
https://www.facebook.com/Malayalivartha



























