യുവതി പ്രവേശനം പ്രകമ്പനം കൊള്ളിക്കുന്നു ! ; സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ; അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമണങ്ങൾ

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടതിന് പിന്നാലെ ഇന്ന് അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കളിയിക്കാവിളയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും സര്‍വീസുകള്‍ നിര്‍ത്തിയത് .
ബുധനാഴ്ച വൈകുന്നേരം അഞ്ചോടുകൂടി ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളിയിക്കാവിളയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടയുകയായിരുന്നു . തമിഴ്‌നാട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കുവാന്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതു മൂലം പിന്‍വാങ്ങി. ഒരു മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു. മംഗലാപുരത്ത് കര്‍ണാട ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെയും ആക്രമണം നടന്നു. ചരക്ക് ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചനിലയിലാണ്.
ദേശീയപാതകള്‍ മുതല്‍ ഇടറോഡുകളില്‍ വരെ അക്രമം അഴിച്ച് വിടുന്നുണ്ട്. പാലക്കാട്ട് ഇടറോഡുകള്‍ പോലും പൊലീസിന്റെ നിരീക്ഷണത്തിലാണ്. പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന വാഹനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ ലോറി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പലയിടങ്ങളിലും വ്യാപക അക്രമം നടക്കുന്നതിനാല്‍ എല്ലയിടത്തും സുരക്ഷയൊരുക്കാന്‍ പൊലീസിനും പരിമിതിയുണ്ട്. മാത്രമല്ല എല്ലയിടങ്ങളിലും പൊലീസിനെ ലക്ഷ്യമാക്കി കല്ലേറും അക്രമവും ഉണ്ടാകുന്നു.
പൊലീസുകാരെയും പൊലീസ് വാഹനങ്ങളെയും അക്രമിച്ച് അവരെ നിര്‍വീര്യമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. പൊലീസിന് സുരക്ഷയൊരുക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം ചാലയിലും കോഴിക്കോട് മിഠായി തെരുവിലും കടകള്‍ തുറക്കാനായില്ല. മിഠായിത്തെരുവില്‍ 32 കടകള്‍ ആക്രമിച്ചു. സംസ്ഥാനത്തുടനീളം സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമം നടന്നു. ഇത്രയും അക്രമങ്ങള്‍ നടക്കുമ്പോഴും ശബരിമല ശാന്തമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha



























