ഞാൻ ചെത്തുതൊഴിലാളിയുടെ മകനാണ്, അച്ഛന്‍ മാത്രമല്ല ചേട്ടനും ചെത്ത് തൊഴിലാളിയായിരുന്നു; ജാതീയ അധിക്ഷേപം നടത്തുന്നവർക്ക് മാസ്സ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കഴിഞ്ഞ കുറേക്കാലമായി തന്നെ ജാതീയമായി ചിലര്‍ ആക്ഷേപിക്കുന്നത് വര്‍ദ്ധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ചെത്തുതൊഴിലാളിയുടെ മകനാണെന്നും അച്ഛന്‍ മാത്രമല്ല ചേട്ടനും ചെത്ത് തൊഴിലാളിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ചെത്തുതൊഴിലാളിയുടെ മകന്‍ ചെത്ത് തൊഴില്‍ മാത്രമേ ചെയ്യാവൂ എന്നാണല്ലോ. എന്നാല്‍ കാലംമാറി, പുതിയ കാലമാണിതെന്ന് ഇത്തരത്തില്‍ അധിക്ഷേപം നടത്തുന്നവര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തന്റെ അച്ഛനും ചേട്ടനും പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരാനുള്ള കഴിവോ, സാഹചര്യമോ ഇല്ലായിരുന്നു. അത് ആ കാലത്തിന്റെ കൂടി പ്രശ്‌നമായിരുന്നു. ഇന്ന് കാലംമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല യുവതീപ്രവേശനം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തുടര്‍ന്നാണ് ബി.ജ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്രമിക്കാന്‍ തുടങ്ങിയത്. പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആറന്‍മുള പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു. കേസില്‍ മണിയമ്മ ജാമ്യത്തില്‍ കഴിയുകയാണ്. കേസ് വിവാദമായതിനെ തുടര്‍ന്ന് മണിയമ്മ ഫെയിസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.
തെങ്ങ് കയറണ്ടവനെ പിടിച്ച് ഭരണച്ചുമതല ഏല്‍പ്പിച്ചാല്‍ ഇങ്ങിനിരിക്കും- എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയെ ജാതീയമായി അധിഷേപിക്കുന്ന പോക്കറ്റ്കാര്‍ട്ടൂണ്‍ ബി.ജെ.പിയുടെ മുഖപത്രമായ ജന്‍മഭൂമിയുടെ ഒന്നാം പേജില്‍ രണ്ടാഴ്ച മുമ്പ് വന്നത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റിനെ പിരിച്ചുവിട്ടിരുന്നു. അപ്പോഴും പ്രസിദ്ധീകരിച്ച എഡിറ്റര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. പ്രവാസിയായ മധ്യവയസ്‌ക്കന്‍ ഫെയിസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അധിഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയയുടന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളിലൊന്നും മുഖ്യമന്ത്രി കേസ് കൊടുക്കുകയോ, പ്രതികരിക്കുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. പണ്ട് ആര്‍.ശങ്കര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ജാതീയമായി അധിഷേപിച്ചിരുന്നു. ജാതിയുടെ പേരിലാണ് ആര്‍. ശങ്കറെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കിവിട്ടതും. എന്നാല്‍ കാലം മാറിയത് കൊണ്ട് ചരിത്രം ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് മാത്രം.
https://www.facebook.com/Malayalivartha



























