Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധികലശം നടത്തിയതിന് എതിരെ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ്

03 JANUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ത്രീപ്രവേശനത്തിന് പിന്നാല ശബരിമല നട അടച്ചു ശുദ്ധികലശം നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ് . ഭരണഘടനാ വിരുദ്ധമായ അയിത്താചരണത്തിന് എതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്‍വീനര്‍ അഡ്വ. കെവി ഭദ്രകുമാരി രംഗത്തു വന്നിരിക്കുന്നത്

ശുദ്ധികലശം ലിംഗസമത്വവും തുല്യനീതിയും ഉറപ്പു വരുത്തിയ സുപ്രീം കോടതിയുടെ ലംഘനമാണ്. ക്ഷേത്രത്തില്‍ നടത്തിയ ശുദ്ധികലശം ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടുള്ള അയിത്താചരണത്തിന്റെ ഭാഗമാണ് . ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും സ്ത്രീകളുടെ ആത്മാഭിമാന സദസ്സ് ചൂണ്ടിക്കാട്ടി .

സുപ്രീം കോടതി വിധി വന്നതിനു ശേഷം സ്ത്രീകള്‍ പല തവണ ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചു. എന്നാല്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ അക്രമങ്ങള്‍ക്കു മുന്‍പില്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത് . എല്ലാ എതിര്‍പ്പുകളും പോലീസിന്റെ അനുനയ ശ്രമങ്ങളെയും മറികടന്ന് കൊണ്ട് നിശ്ചയദര്‍ഢ്യത്തോടെ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയേയും കനക ദുര്‍ഗ്ഗയേയും അഭിവാദ്യം ചെയ്യുന്നു എന്നും സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് പറയുന്നു. .


സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഒരു മണിക്കൂര്‍ നടഅടച്ചിട്ട് തന്ത്രിയും മേല്‍ശാന്തിയും പരിഹാരക്രിയ നടത്തിയത്. തന്ത്രിയും മേല്‍ശാന്തിയും നിശ്ചയിച്ച പരിഹാരക്രിയയ്ക്ക് ശേഷമാണ് ഭക്തരെ വീണ്ടും ദര്‍ശനത്തിന് അനുവദിച്ചത്. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്വ ഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്വം തുടങ്ങിയവയ്ക്ക് ശേഷമാണ് നടതുറന്നത്. രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു ശുദ്ധിക്രിയയ്ക്ക് ശേഷം 11.30 ഓടെയാണ് നട തുറന്നത്

യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശുദ്ധികലശം നടത്തിയ നടപടി തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് എന്നും ഇത് നടത്താന്‍ തീരുമാനിച്ചവര്‍ക്കും അത് നടത്തിയവര്‍ക്കം അവരെ പിന്തുണച്ചവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്മുന്നോട്ട് വെക്കുന്ന ആവശ്യം.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ

ശബരിമലയിലെ ശുദ്ധികലശം: ഭരണഘടനാവിരുദ്ധമായ അയിത്താചരണത്തിനെതിരെ ശക്തമായ നിയമനടപടിയെടുക്കുക :- സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്. ലിംഗസമത്വം ഉറപ്പാക്കി ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സംഘടനയാണിത് 

ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടർന്ന് ശുദ്ധികലശ o നടത്തിയ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ്. ശുദ്ധികലശം നടത്താൻ തീരുമാനിച്ചവർക്കും അത് നടത്തിയവർക്കം അവരെ പിന്തുണച്ചവർക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് ആവശ്യപ്പെടുന്നു.

‌തുല്യനീതി ഉറപ്പാക്കിക്കൊണ്ട് സെപ്റ്റം 28ന് ശബരിമല സുപ്രീം കോടതി വിധി വന്നതിനു ശേഷം സ്ത്രീകൾ പല തവണ ക്ഷേത്രപ്രവേശനത്തിന് ശ്രമിക്കുകയും സ്ത്രീസംഘടനകളും നിരവധി ദളിത് സംഘടനകളും ജനാധിപത്യ പ്രസ്ഥാനകളും അവർക്ക് പിന്തുണയായി രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും ഇക്കഴിഞ്ഞ മൂന്നമാസവും ഹിന്ദുത്വ ഫാസിസ്റ്റുകളുടെ അക്രമങ്ങൾക്കു മുൻപിൽ വിധി നടപ്പിലാക്കാൻ സർക്കാർ പരാജയപ്പെടുകയാണുണ്ടായത് . എന്നാൽ എല്ലാ എതിർപ്പുകളും പോലീസിന്റെ അനുനയ ശ്രമങ്ങളെയും മറികടന്ന് കൊണ്ട് നിശ്ചയദർഢ്യത്തോടെ ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണിയേയും കനക ദുർഗ്ഗയേയും സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് അഭിവാദ്യം ചെയ്യുന്നു.ഇന്ത്യയിൽ നിലനിൽക്കുന്ന ഹിംസാത്മകമായ ബ്രാഹ്മണിക്കൽ മൂല്യബോധത്തേയും പുരുഷാധിപത്യത്തേയും വെല്ലുവിളിച്ചുകൊണ്ടാണ് ബിന്ദുവും കനക ദുർഗയും ക്ഷേത്രപ്രവേശനം നടത്തിയത്.

‌എന്നാൽ ഇതിന് ശേഷം ക്ഷേത്രത്തിൽ നടത്തിയ ശുദ്ധികലശം ഇന്ത്യൻ ഭരണഘടന നിരോധിച്ചിട്ടുള്ള അയിത്താചരണത്തിന്റെ രൂപങ്ങളിലൊന്നാണ്. ലിംഗസമത്വവും തുല്യനീതിയും ഉറപ്പു വരുത്തിയ സുപ്രീം കോടതിയുടെ നഗ്നമായ ലംഘനവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമായിട്ടു മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഭരണഘടനയിലെ ആർട്ടിക്കിൾ 17 പ്രകാരം നിരോധിക്കപ്പെട്ട അയിത്താചാരണത്തിന്ന് തീരുമാനമെടുക്കുകയും നേതൃത്വം നൽകിയ തന്ത്രിയുൾപ്പടെയുള്ളവർക്കെതിരെയും അയിത്താചരണത്തെ പിന്തുണച്ച് പ്രസ്താവന നടത്തിയ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് സർക്കാരിനോട് ആവശ്യപ്പെടുന്നു.

‌ ശബരിമല പ്രവേശത്തിന്റെ പേരിൽ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്ന ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സർക്കാർ മതിയായ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീ പ്രവേശനത്തിന് അഭിവാദ്യം ചെയത് കൊണ്ട് കോഴിക്കോട് പ്രകടനം നടത്തിയവർക്കെതിരെ സംഘടിതമായ ആക്രമണം അഴിച്ചുവിടുകയും സംസ്ഥാനമൊട്ടാകെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘ പരിവാർ സംഘടനകൾക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണമെന്നും സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് സർക്കാരിനോട് ആവശ്യപ്പെടുന്നു.

അഡ്വ. കെ.വി. ഭദ്രകുമാരി, കൺവീനർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends