Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരേ കേരളത്തിന് നാടകീയ ജയം; നാലാം ജയത്തോടുകൂടി 26 പോയിന്റുകളോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

10 JANUARY 2019 04:16 PM IST
മലയാളി വാര്‍ത്ത

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരേ അവിശ്വസനീയ വിജയം നേടിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവസാന ദിനം 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (പുറത്താകാതെ 61) എന്നിവരുടെ മികവിലാണ് കേരളം അപ്രതീക്ഷിത വിജയം കൊയ്തത്.

285/8 എന്ന മൂന്നാംദിന സ്കോറില്‍ തന്നെ ഹിമാചല്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന് 297 റണ്‍സ് എന്ന വിജയലക്ഷ്യം ലഭിച്ചത്. രഞ്ജിയില്‍ അവസാന ദിവസം അസാധ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം കേരളം മറികടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച്‌ ഓപ്പണറായി ഇറങ്ങിയ വിനൂപ് മനോഹരന്‍റെ വെടിക്കെട്ട് കേരളത്തിന് മികച്ച തുടക്കം സമ്മാനിക്കുകയായിരുന്നു.

വേഗത്തില്‍ സ്കോര്‍ ചെയ്ത വിനൂപ് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് 96 റണ്‍സ് നേടിയത്. നാലാമനായി ക്രീസിലെത്തിയ സച്ചിനും താളം കണ്ടെത്തി. എട്ട് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. ആദ്യ ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം ഇന്നിംഗ്സില്‍ 53 പന്തുകള്‍ മാത്രം നേരിട്ടാണ് 61 റണ്‍സ് അടിച്ചൂകൂട്ടിയത്. അഞ്ച് ഫോറും രണ്ടു സിക്സും സഞ്ജു പറത്തി.

എലൈറ്റ് ഗ്രൂപ്പില്‍ വിദര്‍ഭയും കര്‍ണാടകയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. നാലാം ജയത്തോടെ സീസണില്‍ കേരളത്തിന്‍റെ പോയിന്‍റ് സന്പാദ്യം 26 ആയി. അവസാന സ്ഥാനക്കാരായെങ്കിലും കേരളത്തിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം എലീറ്റ് ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടുന്നത്.സ്കോര്‍: ഹിമാചല്‍ ഒന്നാം ഇന്നിംഗ്സ് 297, 285/8 ഡിക്ലയേര്‍ഡ്. കേരളം ഒന്നാം ഇന്നിംഗ്സ് 286, രണ്ടാം ഇന്നിംഗ്സ് 299/5

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends