Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നേതാക്കള്‍ ഇത് കാണുന്നുണ്ടോ? മകളുടെ കല്യാണം വീട്ടില്‍ നടത്താന്‍ സമ്മതിക്കാതെ സി.പി.എം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

30 NOVEMBER 2014 08:15 AM IST
മലയാളി വാര്‍ത്ത.

വീണ്ടും ഒരു സി.പി.എം. ക്രൂരത. 60 വയസ്സുള്ള വികലാംഗന് മകളുടെ വിവാഹം നടത്താന്‍ ഊരുതെണ്ടി അലയേണ്ടി വന്നു. ഒടുവില്‍ കണ്ണൂര്‍ പെരളശേരി കിലാലൂരില്‍ അംഗപരിമിതനായ എം.കെ. നാരായണന്റെ സഹായത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. തന്റെ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ അനുവദിക്കാതെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇടപെട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നാണ് നാരായണന്റെ മകള്‍ കെ.എസ്.ആര്‍.റ്റി.സി കണ്ടക്ടറായ എം.കെ. ജസീനയുടെ വിവാഹം കിലാലൂരിലെ വീട്ടില്‍ നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെപ്റ്റംബര്‍ 6 ന് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ നാരായണന്റെ വീട്ടിലേക്കുള്ള റോഡില്‍ കല്ലും മരവും ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചു. 
ചക്കരക്കല്‍ പോലീസിന് നാരായണന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് സെപ്റ്റംബര്‍ 8 ന് തടസം നീക്കി. എന്നാല്‍ പോലീസ് മടങ്ങിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ കല്ലും മരവും ഉപയോഗിച്ച് വീണ്ടും റോഡില്‍ തടസ്സം സൃഷ്ടിച്ചു. രണ്ട് ടിപ്പര്‍ ലോറികളില്‍ ചെളിമണ്ണ് കൊണ്ടിട്ട് കാല്‍നടയാത്ര പോലും തടസ്സപ്പെടുത്തി. ഒന്‍പതിന് രാവിലെ വീണ്ടും പോലീസ് എത്തി സി.പി. എമ്മുകാരോട് തടസ്സം നീക്കാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. 
വീട്ടിലെ കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചതിനെതിരെ നാരായണന്‍ നല്‍കിയ പരാതി പിന്‍വലിക്കാതെ തടസം നീക്കില്ലെന്നായിരുന്നു സി.പി.എം നിലപാട്. കഴിഞ്ഞ രണ്ടു കൊല്ലമായി താന്‍ സി.പി.എമ്മിന്റെ ഊരുവിലക്ക് അനുഭവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പറമ്പില്‍ തേങ്ങ പറിക്കാനോ പറമ്പ് കിളക്കാനോ തൊഴിലാളികളെ അനുവദിക്കാറില്ല.
അടച്ചവഴിയിലൂടെ കാല്‍നടയായി കല്യാണത്തിനു വന്നവരെ ഭീഷണിപ്പെടുത്തി. കല്യാണ സദ്യയുമായി വന്ന വണ്ടി തടഞ്ഞ് തലചുമടായി പോലും കൊണ്ടു പോകാന്‍ അനുവദിച്ചില്ല. വിവാഹപ്പന്തലില്‍ വന്നവരെ ഭീഷണിപ്പെടുത്തി. ചക്കരക്കല്‍ പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നെന്നും പരാതിയില്‍ പറയുന്നു.
ഗത്യന്തരമില്ലാതെ വിവാഹം ഏഴുകിലോമീറ്റര്‍ അകലെയുള്ള ശരവണപ്രിയ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. താലികെട്ടിനു പോകുന്ന വധുവിനെ തടയുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ തലേരാത്രി പെരളശേരിയിലുള്ള ഒരു ബന്ധുവീട്ടിലേക്ക് വധുവിനെ മാറ്റിപ്പാര്‍പ്പിച്ചു. ഇത്തരമൊരു പീഡനം ലോകത്ത് ഒരു പിതാവും അനുഭവിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. തനിക്കും മകള്‍ക്കും ഉണ്ടായ നഷ്ടത്തിനും മാനസിക പ്രയാസത്തിനും 44000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. 
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും ജില്ലാകളക്ടറും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് ഡിസംബര്‍ 26 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി ഉത്തരവിട്ടു. കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കാനും കമ്മീഷന്‍ ഉത്തരവായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends