Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ

28 NOVEMBER 2026 05:18 PM IST
മലയാളി വാര്‍ത്ത

ഗ്രീൻ ഗോൾഡ് ആനിമേഷൻ നിർമിക്കുന്ന പുതിയ അനിമേറ്റഡ് പരമ്പരയായ ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശൻ നാഷണലിൽ സംപ്രേഷണം ആരംഭിക്കും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനുവേണ്ടി ഗ്രീൻ ഗോൾഡ് അനിമേഷൻ നിർമിച്ച പരമ്പരയിൽ 11 മിനിറ്റ് വീതമുള്ള 26 എപ്പിസോഡുകളാണുള്ളത്. നവംബർ 29 ഞായറാഴ്ച രാവിലെ 10.30ന് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. തുടർന്ന് എല്ലാ ഞായറാഴ്ചയും രണ്ട് എപ്പിസോഡുകൾ വീതം ദൂരദർശൻ നാഷണലിൽ സംപ്രേഷണം ചെയ്യും. ക്രിക്കറ്റിലൂടെ യുവതലമുറയുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും രാജ്യത്തിൻ്റെ പുരോഗതിയിൽ ഓരോ വ്യക്തിക്കുമുള്ള പങ്കും അവതരിപ്പിക്കുന്ന പരമ്പരയിൽ ജനപ്രിയ കഥാപാത്രമായ ചോട്ടാ ഭീമിനൊപ്പം മൂന്ന് യുവ ക്രിക്കറ്റർമാരായ നിപുൻ, അപരാജിത, തേജസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ബഹാദുർഗഢിലെ മൂന്ന് യുവാക്കളുടെ ക്രിക്കറ്റ് സ്വപ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തിൻ്റെ പ്രതീക്ഷകൾ, വ്യക്തിപരമായ വെല്ലുവിളികൾ, മത്സരങ്ങൾ, സൗഹൃദം, കൂട്ടായ്‌മ എന്നിവയിലൂടെ അവർ മുന്നേറുന്നു. ചോട്ടാ ഭീം അവർക്ക് മാർഗദർശിയും പ്രചോദനവുമാകുന്നു. ക്രിക്കറ്റിനപ്പുറം പുതിയ സാങ്കേതികവിദ്യ, സംരംഭകത്വം, ശാസ്ത്രം, നവീകരണം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റവും പരമ്പര പ്രമേയമാക്കുന്നു. രാജ്യത്തിൻ്റെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളിയാകാമെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ഗ്രീൻ ഗോൾഡ് അനിമേഷൻ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലകയാണ് പരമ്പരയുടെ ആശയം വിശദീകരിച്ചത്. ചോട്ടാ ഭീമിലൂടെ മുന്നോട്ടുവച്ച ധൈര്യം, ദയ, ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവം തുടങ്ങിയ മൂല്യങ്ങൾ പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (9 minutes ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (18 minutes ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (26 minutes ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (37 minutes ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (38 minutes ago)

ശബരിമലയില്‍ തിരക്കേറുന്നു  (43 minutes ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (46 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (54 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (58 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (1 hour ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (4 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (5 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (5 hours ago)

Malayali Vartha Recommends