Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കും; ബീനാ കണ്ണന്‍ കോടതിയിലേക്ക്

30 NOVEMBER 2014 09:31 AM IST
മലയാളി വാര്‍ത്ത.

എം.ജി. റോഡിലെ ശീമാട്ടി ടെക്‌സ്‌റ്റൈല്‍സിന്റെ 32.072 സെന്റ് ഭൂമി കൊച്ചി മെട്രോ റെയിലിന് വേണ്ടി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ കെ.എം.ആര്‍.എല്‍. തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജും ശീമാട്ടി ടെക്‌സ്‌റ്റൈല്‍സ് ഉടമ ബീനാ കണ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് എത്രയും വേഗം സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി റവന്യു അധികൃതര്‍ക്ക് ഇന്നലെതന്നെ കത്ത് നല്‍കി. ജില്ലാ കലക്ടര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ 48 മണിക്കൂറിനകം പൊന്നുംവില നല്‍കി ഭൂമി ഏറ്റെടുക്കാന്‍ കഴിയും.
മെട്രോ റെയിലിന് സ്ഥലം നല്‍കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ നിലനിന്ന തര്‍ക്കത്തിന് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്ന് കെ.എം.ആര്‍.എല്‍. വ്യക്തമാക്കി. അതേ സമയം ഭൂമി ഏറ്റെടുക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബീനാ കണ്ണനും അറിയിച്ചു.
സ്ഥലം വിട്ടു നല്‍കുന്നതിന് ശീമാട്ടിയുമായി ഉഭയകക്ഷി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കെ.എം.ആര്‍.എല്‍. ധാരണാപത്രം തയാറാക്കുന്നതിനായി 20 തവണയെങ്കിലും കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ ബീന കണ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഏലിയാസ് ജോര്‍ജ് മൂന്നുവട്ടം ബീനാ കണ്ണനുമായി നേരിട്ട് ചര്‍ച്ച നടത്തി. എന്നാല്‍ ഇന്നലെ കെ.എം.ആര്‍.എല്‍. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബീനാ കണ്ണന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും കെ.എം.ആര്‍.എലിനു സ്വീകാര്യമായില്ല. കെ.എം.ആര്‍.എല്ലിന്റെ നിര്‍ദേശങ്ങള്‍ ബീനാ കണ്ണനും തള്ളി.
നഷ്ടപരിഹാരം നല്‍കാതെയും മെട്രോ റെയില്‍ വയഡക്ടിന്റെ തൂണുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെ.എം.ആര്‍.എല്‍. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഈ ഭാഗത്ത് ശീമാട്ടിക്ക് പാര്‍ക്കിംഗിന് അനുമതി നല്‍കുമെന്നതായിരുന്നു ഒരു ധാരണ. തൂണുകളില്‍ പരസ്യം നല്‍കുമ്പോള്‍ ശീമാട്ടിക്ക് മുന്‍ഗണന നല്‍കുമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാല്‍ തൂണുകളില്‍ പരസ്യം നല്‍കുന്നതിനുള്ള പൂര്‍ണ അവകാശം ശീമാട്ടിക്ക് ലഭിക്കണമെന്ന് ബീനാ കണ്ണന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകള്‍ നിര്‍മിക്കുന്ന ഭൂമിക്ക് വില നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് കെ.എം.ആര്‍.എല്ലിന് സ്വീകാര്യമായില്ല. ഇതോടെ പൊന്നും വില കോടതിയില്‍ കെട്ടിവെച്ചു സ്ഥലം ഏറ്റെടുക്കാന്‍ കെ.എം.ആര്‍.എല്‍. തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (10 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (38 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends