Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

എച്ച്5 എച്ച്1; ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരി

30 NOVEMBER 2014 10:47 AM IST
മലയാളി വാര്‍ത്ത.

പക്ഷിപ്പനിക്കു കാരണമായ എച്ച്5 എച്ച്1 വൈറസ് കേരളത്തില്‍ വ്യാപകമായ എച്ച്1എന്‍1 വൈറസുമായി ചേര്‍ന്നു ജനിതകമാറ്റം സംഭവിച്ചാല്‍ അതീവ അപകടകാരിയായ പുതിയ വൈറസ് ഉണ്ടാകുമെന്നും, പ്രവചനാതീതമായ മനുഷ്യനാശം സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. 2003 ലാണു പക്ഷിപ്പനി ഏഷ്യയില്‍ ഭീതി പടര്‍ത്തിയത്. ഓര്‍ത്തോമിക്‌സോ വൈറിഡേ എന്ന വിഭാഗത്തില്‍പ്പെട്ട വൈറസായ എച്ച്5 എന്‍1 ആയിരുന്നു വില്ലന്‍.
2003 മുതല്‍ 2014 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 668 പേര്‍ക്കു പക്ഷിപ്പനി ബാധിച്ചതില്‍ 393 പേര്‍ മരിച്ചു. കേരളത്തിലെ ജനങ്ങളിലെ എച്ച്1 എന്‍1 വൈറസിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ഭീഷണിയുയര്‍ത്തുന്നത്. എച്ച്1 എന്‍1 നെതിരേ മരുന്നു കഴിച്ചാലും വൈറസിന്റെ സാന്നിധ്യം ചിലപ്പോള്‍ ആഴ്ചകളോളം മനുഷ്യ ശരീരത്തിലുണ്ടാകും.
അത്തരത്തിലുള്ളവരില്‍ എച്ച് 5 എച്ച് 1 കടന്നാല്‍ ജനിതകമാറ്റത്തിലൂടെ അതീവ അപകടകാരിയായ പുതിയ വൈറസ് ഉണ്ടാകുമെന്നാണു ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
രോഗം സംബന്ധിച്ചു ലോകാരോഗ്യ സംഘനയുടെയും ഇന്ത്യന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെയും നിര്‍ദേശപ്രകാരമുള്ള പ്രോട്ടോക്കോളാണ് ഇപ്പോള്‍ പാലിക്കുന്നത്. രോഗം കണ്ടെത്തിയതിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാമുന്നറിയിപ്പും നിയന്ത്രണവുമുണ്ട്. പ്രോട്ടോകോള്‍ പ്രകാരം കേരളത്തില്‍ ഇപ്പോള്‍ അതീവ പ്രാധാന്യമുള്ള മൂന്നാംഘട്ട സാഹചര്യമാണുള്ളത്.
രോഗം സ്ഥിരീകരിക്കുന്നതും (ഒന്നാംഘട്ടം) പക്ഷികളിലേക്കു പടരുന്നതും (രണ്ടാംഘട്ടം) കഴിഞ്ഞശേഷം മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള മൂന്നാംഘട്ടമാണിത്. ഒസെല്‍ടാമിവിര്‍, സനാമിവിര്‍ എന്നീ മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ നല്‍കുന്നുണ്ടെങ്കിലും നൂറുശതമാനം ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ചുമ, തൊണ്ടവേദന, വയറിളക്കം, ശ്വാസ തടസ്സം, പനി, തലവേദന, ക്ഷീണം, മൂക്കൊലിപ്പു തുടങ്ങിയവയാണു പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ സാരമാക്കാതെ മരുന്നു കഴിക്കാത്തവരില്‍ വൈറസ് വളരെ പെട്ടെന്നുതന്നെ അപകടകാരിയാകും.വൈറസ് ഉള്ളില്‍ കടന്നാല്‍ രണ്ടുമുതല്‍ 17 ദിവസം വരെയാണു രോഗമുണ്ടാകാന്‍ സാധ്യതയുള്ള കാലയളവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (4 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (5 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (6 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (6 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (10 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (10 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (11 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (11 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (11 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (12 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (12 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (12 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (12 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (12 hours ago)

Malayali Vartha Recommends