ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം എൽ ഡി എഫും യു ഡി എഫും തമ്മിലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം എൽ ഡി എഫും യു ഡി എഫും തമ്മിലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ല. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. കേന്ദ്ര തലത്തിൽ സഖ്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങൾ ചർച്ചയാവൂവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കൾ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി സിപിഐഎം കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജനകീയ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ കാരാട്ടും, വൃദ്ധകാരാട്ടും വിജു കൃഷ്ണനുമടക്കമുള്ളവർ കേന്ദ്ര നേതാക്കൾ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനെത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങൾ. കൊല്ലം പാലക്കാട് കാസർകോട് മണ്ഡലങ്ങളിലാകും നേതാക്കൾ മത്സരിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ചെയ്യൂരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















