നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

നേപ്പാളിലെ നിലവിലെ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് സഹായമെത്തിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.നേപ്പാളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ കുടുങ്ങിക്കിടക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു:
9633635605, 9633636010
ഈ നമ്പറുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സന്ദേശം പരമാവധി പങ്കുവെക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ ശ്രമങ്ങളും ബിജെപി നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
https://www.facebook.com/Malayalivartha
























