Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

27 AUGUST 2026 04:42 PM IST
മലയാളി വാര്‍ത്ത

പാരമ്പര്യത്തിന്‍റെ താളത്തിലും പുതുമയുടെ നിറത്തിലും കനകക്കുന്നില്‍ ഓണനിറങ്ങള്‍ തിളങ്ങുകയാണ്. വര്‍ണവെളിച്ചങ്ങള്‍ പൂത്തുനില്‍ക്കുന്ന വഴികളും ചെണ്ടമേളത്തിന്‍റെ താളവും കലയുടെ നിറച്ചാര്‍ത്തുകളും ചേര്‍ന്ന് ഇവിടെ നിറയുന്നത് ഉത്സവക്കാഴ്ചകള്‍ മാത്രമല്ല, എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന മനോഹരമായ അനുഭവം കൂടിയാണ്. കലയും സംസ്കാരവും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന കനകക്കുന്ന് ഇത്തവണ ഓണാഘോഷത്തിന്‍റെ വേറിട്ട വേദിയായി മാറുകയാണ്. സായാഹ്നങ്ങളില്‍ ഇരുള്‍ വീഴുമ്പോള്‍ ഇവിടെ ഓണനിലാവിന്‍റെ വര്‍ണവസന്തം വിരിയും. കലയുടെ വിസ്മയലോകത്തേക്കുള്ള കവാടം സന്ദര്‍ശകരെ കാത്തിരിക്കുന്നു. ചിത്രം വരയ്ക്കാന്‍ ഇഷ്ടമുള്ളവരെങ്കിലും അതിന് ശ്രമം നടത്തിയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെയെത്തി ഇഷ്ടമുള്ള നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ചിരുന്ന് തീര്‍ത്തും സൗജന്യമായി തന്നെ മനസിലുള്ള ഭാവനകള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്താം.

അല്‍പം അകലെയായി കേരളത്തിന്‍റെ തനത് വാദ്യകലയായ ചെണ്ടമേളത്തിന്‍റെ താളം ആസ്വദിക്കാം, ഇനി അതിനൊപ്പം ചേരണം എന്നുണ്ടെങ്കില്‍ അതിനും അവസരമുണ്ട്. ഇവിടെ ആര്‍ക്കും ചെണ്ടയേന്തി മേളത്തിന്‍റെ ഭാഗമാകാം.

സന്ദര്‍ശകര്‍ കേവലം കണ്ടുമടങ്ങുന്ന കാഴ്ചകള്‍ക്കപ്പുറം പങ്കെടുത്തും അനുഭവിച്ചും കൂടെക്കൂട്ടാവുന്ന ഓര്‍മ്മകളാണ് ടൂറിസം വകുപ്പ് കനകക്കുന്നില്‍ സമ്മാനിക്കുന്നത്. പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന കലാ-സാംസ്കാരിക അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സംസ്കാരത്തെ വെറുമൊരു വേദിയിലെ പ്രകടനമായി കാണാതെ, എല്ലാവര്‍ക്കും പങ്കുചേരാവുന്ന ജീവസുറ്റ അനുഭവമാക്കി മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ടൂറിസം, സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിന്‍റെ തനത് കലാപാരമ്പര്യത്തിനും പ്രാദേശിക കലാകാരന്‍മാര്‍ക്കും ഓണാഘോഷങ്ങളില്‍ ഇത്തവണ അര്‍ഹമായ ഇടം നല്‍കിയിരിക്കുകയാണ്. കലാകാരന്‍മാര്‍ക്കും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും കഴിവുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് അവ നേരില്‍ കണ്ട് അനുഭവിക്കാനും അവസരം നല്‍കുന്നു. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവുമായി ആളുകളെ കൂടുതല്‍ അടുപ്പിക്കുന്ന ഓണാനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി ജനപങ്കാളിത്തത്തിന്‍റെ വലിയ വേദിയായി കനകക്കുന്നിലെ ഓണാഘോഷം മാറിയിരിക്കുകയാണ്. കലയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന ആഘോഷമാണ് ഇവിടെ നടക്കുന്നത്. കേരളീയ വേഷത്തില്‍ കുടുംബങ്ങളും യുവാക്കളും എത്തുന്നതോടെ കനകക്കുന്നതില്‍ ഉത്സവത്തിന്‍റെ ആവേശം വാനോളം ഉയരുകയാണ്.

പ്രദര്‍ശനത്തിനായി കനകക്കുന്നിനെ അഞ്ച് തീം അധിഷ്ഠിത മേഖലകളായി തിരിച്ചിട്ടുണ്ട് . പരമ്പരാഗത വ്യാപാര, ഭക്ഷ്യ മേഖലകള്‍ക്കൊപ്പം കല, സംസ്കാരം, സാങ്കേതികവിദ്യ എന്നിവയ്ക്കും പ്രത്യേക ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രവേശന കവാടത്തിന് സമീപം 'ഫ്യൂച്ചര്‍ സോണ്‍ ' എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തിലുള്ള ഈ പ്രദര്‍ശനത്തില്‍ പുതിയ കാലത്തിന്‍റെ സാങ്കേതിക ആശയങ്ങളുമായി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു. സാങ്കേതികവിദ്യകളെ കുറിച്ച് സന്ദര്‍ശകര്‍ക്ക് നേരിട്ടറിയാനും അവയുടെ പ്രവര്‍ത്തനം മനസിലാക്കാനും അവസരമുണ്ട്.

ഓണത്തെ ആസ്പദമാക്കിയും അല്ലാതെയുമുള്ള ഡിജിറ്റല്‍ ഗെയിമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി ഇവയില്‍ പങ്കെടുക്കാം. ഡിജിറ്റല്‍ വള്ളംകളി പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

ഓണം വാരാഘോഷങ്ങളുടെ ഭാഗമായി ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

കേരളത്തിന്‍റെ തനത് കണ്ണാടിയായ വാല്‍ക്കണ്ണാടിയുടെ രൂപത്തിലുള്ള മനോഹരമായ കവാടമാണ് കലാ-സാംസ്കാരിക മേഖലയിലേക്ക് സ്വാഗതമോതുന്നത്. കസവിന്‍റെയും പൂക്കളുടെയും തോരണങ്ങളുടെയും അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഈ കവാടം സെല്‍ഫികള്‍ക്കും റീലുകള്‍ക്കും മനോഹരമായ പശ്ചാത്തലമാണ് സമ്മാനിക്കുന്നത്.

കവാടം കടന്നാല്‍ പഴമയുടെ ഗന്ധമുള്ള കേരളീയ തറവാടിന്‍റെ ചെറുമാതൃക കാണാം. അകത്തേക്ക് കടക്കുമ്പോള്‍ പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ ലോകം തുറക്കും. മണ്‍പാത്ര നിര്‍മ്മാണം പോലുളള വസ്തുക്കളുടെ തത്സമയ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരില്‍ കാണാം.

തോല്‍പ്പാവക്കൂത്ത്, നിഴല്‍പ്പാവകളി, കഥകളി ചമയം എന്നിവയില്‍ ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. കലയുടെ പിന്നിലുള്ള അധ്വാനവും സൗന്ദര്യവും അടുത്തറിയാനുള്ള അവസരമാണിത്.

കനകക്കുന്ന് പുല്‍ത്തകിടിയില്‍ ഒരുക്കിയിരിക്കുന്ന താത്കാലിക മിനി തിയേറ്ററില്‍ എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം ഉണ്ടാകും.

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്ന മേസ് ഗെയിമും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. വഴിതെറ്റാതെ ചുരുളഴിയുന്ന വഴികളിലൂടെ പുറത്തുകടക്കുക എന്നതാണ് ഇതിന്‍റെ വെല്ലുവിളി.

സൂര്യകാന്തിയില്‍ വ്യാപാര-ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. 15 ഫുഡ് സ്റ്റാളുകളാണ് ഉള്ളത്. ഓണത്തിന്‍റെ രുചിയും നിറവും ആഘോഷവും ഒരുമിക്കുന്ന ഈ ഇടം കനകക്കുന്നിലെത്തുന്നവര്‍ക്ക് മറക്കാനാകാത്ത മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (32 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (33 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (39 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (45 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (49 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (54 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (59 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends