ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിങ്ങളെ പ്രധാനമായും സഹായിക്കാന്‍ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയില്‍ ചോദ്യം ചോദിച്ചാല്‍ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാന്‍ നിര്‍ദേശിക്കുന്നു.
പ്രശാന്ത് ഐഎഎസ് എഴുതിയ 'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' ആണത്. അത് വായിച്ചാല്‍ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നേടിയെടുക്കാന്‍ എന്നും പഠിക്കാം. അഴിമതി തുലയട്ടെ'' – വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയുടെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. 'സിസ്റ്റത്തോടുള്ള പ്രതിഷേധം, കൈക്കൂലിയും ഇടനിലക്കാരും'; വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ െ്രെഡവര്‍ ജീവനൊടുക്കി 'നടുക്കവും വിഷമവും തോന്നി' ഷൗക്കത്തലി തന്നെയും തന്റെ പുസ്തകത്തെയും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചതിനെപ്പറ്റി കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഒരു മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെ. ഒരാള്‍ മരിക്കാന്‍ നേരം തന്നെയും തന്റെ പുസ്തകത്തെയും ഓര്‍ത്തു എന്നറിയുമ്പോള്‍ വിഷമമല്ല, അതിനും അപ്പുറത്തെ വികാരമാണെന്ന് പ്രശാന്ത് പറയുന്നു. ഒരിക്കലും ഇങ്ങനെ ഒരു പുസ്തക നിരൂപണം ജീവിതത്തില്‍ വായിക്കേണ്ടി വരും എന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ അവസ്ഥ നമുക്ക് മനസ്സിലാവില്ല. ഒരാള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയാണ്. നാം ആരുമല്ല അത് വിലയിരുത്താന്‍. ഓരോ മനുഷ്യരുടെയും സഹനശക്തി വ്യത്യസ്തമാണ്. സിസ്റ്റത്തില്‍ മനുഷ്യത്വം ഇല്ലാതെ പോകരുത്.
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയെന്നും പ്രശാന്ത് പറഞ്ഞു. അനീതികളോട് പൊരുതാനുള്ള ആയുധമാണ് 'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എങ്കില്‍ ജീവിതത്തില്‍ പിടിച്ച് നില്‍ക്കാനുള്ള മനക്കരുത്തിനെ കുറിച്ചാണ് 'ലൈഫ് ബോയ്' എന്ന പുസ്തകം. പൊരുതാനും പിടിച്ച് നില്‍ക്കാനുമുള്ള മനസ്സാണ് ഏറ്റവും വലിയ ആയുധം. ഒരാളും ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പാടില്ല. പോരാട്ടം തുടരണമെന്നാണ് പുസ്തകത്തിലും ഞാന്‍ പറയുന്നത്. തോല്‍വി സമ്മതിച്ച് ഒളിച്ചോടാന്‍ മരണമല്ല പരിഹാരം. മരണം ഒരു മാര്‍ഗമേയല്ല.
ആള്‍ക്കാര്‍ക്ക് ക്ഷമ നശിക്കുന്നുവെന്നാണ് ഈ ആത്മഹത്യ കാണിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറുകയാണ്. സര്‍ക്കാര്‍ ജോലിയിലെ ക്ലറിക്കല്‍ പദവി മുതല്‍ ഏത് ഉന്നതമായ പദവിയാണെങ്കില്‍ പോലും അത് അങ്ങനെയാണ്. മനുഷ്യരോട് കരുണ വേണം. അധികാരം പ്രയോഗിക്കുമ്പോള്‍ ഒരു ഒപ്പിലോ വരയിലോ പലതും തീരുമാനിക്കാന്‍ പറ്റും. ഭരണമികവോ ഫയലുകള്‍ വേഗം നോക്കുന്ന കഴിവോ ഒന്നുമില്ലെങ്കില്‍ പോലും അപ്പുറത്ത് വന്ന് നില്‍ക്കുന്ന മനുഷ്യന്റെ വിഷമം മനസിലാക്കി മര്യാദയ്ക്ക് സംസാരിച്ചാല്‍ മതി. കരുണയും സഹാനുഭൂതിയുമാണ് ഏറ്റവും പ്രധാനം.
സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യം? അധികാരത്തിന്റെ അഹങ്കാരം ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. ചിലപ്പോള്‍ പലരുടെയും. ചിലര്‍ക്ക് ജീവിതങ്ങളിലെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായ ശേഷം കണ്ട പല ഫയലുകളിലും സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലെ ഈഗോ കാരണമുണ്ടാകുന്ന തമ്മിലടി കാരണം പല കുട്ടികളുടെയും അവസരം നഷ്ടപ്പെട്ടത് മനസിലാക്കിയിട്ടുണ്ട്. മനുഷ്യന്‍ സെല്‍ഫിഷ് ആകുന്നതാണ് പ്രധാന 'അസുഖം'. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പാടില്ലായിരുന്നു. സമൂഹം എന്ന നിലയില്‍ അത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. മാനസികാരോഗ്യം കേരളത്തില്‍ വലിയൊരു പ്രശ്‌നമാണ്. ആത്മഹത്യ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കൂടി തോല്‍വി കൂടിയാണ്. നവീന്‍ ബാബുവിന്റെ കേസ് മുതല്‍ നമ്മള്‍ ഇത് കേള്‍ക്കുന്നുണ്ട്. അനവധി പൊലീസുകാരുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതൊരു മനുഷ്യനും ഇമോഷണല്‍ സപോര്‍ട്ട് സിസ്റ്റം വേണം. ഒരു പ്രശ്‌നം വന്നാല്‍ നമുക്ക് താങ്ങായി നില്‍ക്കാനൊരു സിസ്റ്റം ചുറ്റിലും ഉണ്ടാക്കാന്‍ സമൂഹത്തിനാകണം. മനുഷ്യര്‍ക്ക് പരസ്പരം അനുകമ്പയോടെ, സ്‌നേഹത്തോടെ സംസാരിക്കാനും മനസ്സിലാക്കാനും സൗമ്യമായി പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങാനും സാധിക്കണം. അതിന് നമ്മളുടെ ഓരോരുത്തരുടെയും പെരുമാറ്റമാറ്റവും കാഴ്ചപ്പാടുമാണ് മാറേണ്ടത്. നമുക്കെല്ലാവര്‍ക്കും അഹംഭാവം കുറഞ്ഞ് ഒരല്‍പം സൗമ്യതയും ആര്‍ദ്രതയും ആവാം. ആത്മഹത്യനിരക്ക് ഇത്രയും കൂടിയ കേരളത്തില്‍ അതുണ്ടാകണം – പ്രശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























