Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

സോഷ്യല്‍ മീഡിയയില്‍ ആഘോഷം.... നവോത്ഥാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും ഇരട്ടത്താപ്പ് തുറന്ന് കാട്ടി സോഷ്യല്‍ മീഡിയ; യതീഷ് ചന്ദ്രയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ താരമായി ചൈത്ര തെരേസ ജോണ്‍

27 JANUARY 2019 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

ശബരിമലയില്‍ യുവതികളെ പോലീസിന് കയറ്റാം പക്ഷെ പാര്‍ട്ടിഓഫീസില്‍ പോലീസിനെ കയറ്റില്ലെന്ന നിലപാടിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. നാഴികയ്ക്ക് നൂറുവട്ടം നവോത്ഥാനം പറയുന്ന സിപിഎമ്മിന്റെ പൊള്ളത്തരം ഇതോടെ പുറത്താവുകയാണ്. വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയോഫീസ് റെയ്ഡ് നടത്തിയ ചൈത്ര എന്ത് തെറ്റാണ് ചെയ്തത്. സൂപ്രീം കോടതി വിധി നടപ്പിലാക്കുന്നു എന്ന പേരില്‍ യുവതികളെ പോലീസ് സന്നിധാനത്ത് കയറ്റിയത് ഏറെ വിവാദമായിരുന്നു. ആചാര ലംഘനമുണ്ടായെന്ന് പറഞ്ഞ് കേരളം ദിവസങ്ങളോളം സ്തംഭിച്ചിട്ടും ഒന്നുമുണ്ടായില്ല. എന്നാല്‍ പാര്‍ട്ടിയോഫീസില്‍ കയറിയതിന്റെ പേരില്‍ ഒറ്റ രാത്രി കൊണ്ട് ചൈത്ര തെറിച്ചു.

ചൈത്രയെ പറ്റിയുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. ഐ.പി.എസ് ലഭിക്കുന്നതിനു മുന്‍പ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു ചൈത്ര. കമ്യൂണിസവും ആ പ്രത്യയശാസ്ത്രം നല്‍കുന്ന അറിവും കരുത്തും കൈമുതലാക്കിയ ഐ.പി.എസുകാരി. മനസ്സിലെ ചുവപ്പ് ആശയമൊന്നും പക്ഷേ നീതി നടപ്പാക്കാന്‍ കാക്കി ധരിച്ചാല്‍ ചൈത്രക്കില്ല.

എ.എസ്.പിയായി സര്‍വ്വീസില്‍ കയറിയ നാള്‍ മുതല്‍ കാക്കിയിലെ ഈ കാര്‍ക്കശ്യം സഹപ്രവര്‍ത്തകര്‍ അനുഭവിച്ചതാണ്, കേരളം കണ്ടതാണ്. കോട്ടയത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ മദ്യപിച്ച് വാഹനം ഓടിച്ചപ്പോള്‍ പിടികൂടിയ ചൈത്രയോട് അയാളെ വിടാന്‍ പറഞ്ഞ എസ്.പിയോട് നോ പറയാന്‍ ചങ്കുറപ്പ് കാണിച്ച ഐ.പി.എസുകാരിയാണിവള്‍. കല്‍പ്പറ്റയിലും തലശ്ശേരിയിലും എ.എസ്.പിയായി മികച്ച പ്രകടനമാണ് ചൈത്ര കാഴ്ചവച്ചത്.

പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞതിന് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്താമെങ്കില്‍ കല്ലെറിഞ്ഞതിന് സി.പി.എം ഓഫീസിലും റെയ്ഡ് നടത്താമെന്നതാണ് ചൈത്ര കണ്ട നയം. അക്രമം ആര് കാട്ടിയാലും അത് അമര്‍ച്ച ചെയ്യാനും നടപടി സ്വീകരിക്കാനും പൊലീസിന് ബാധ്യതയുണ്ടെന്നും ആ കടമയാണ് തിരുവനന്തപുരത്ത് ഡി.സി.പി നിര്‍വ്വഹിച്ചതെന്നുമാണ് പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാന്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുന്നതിനു മുന്‍പ് പൊലീസില്‍ നിന്നു തന്നെ വിവരം ചോര്‍ത്തി നല്‍കിയെന്ന പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. അത് കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതത്രെ. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ കാണാന്‍ അനുമതി നല്‍കാത്തതിനാലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ആക്രമണം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചൈത്ര തെരേസ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ പാതിരാത്രി തന്നെ റെയ്ഡ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ വിലക്കാന്‍ ശ്രമിച്ച കീഴുദ്യോഗസ്ഥരെയും ശരിക്കും വിറപ്പിച്ച് കളഞ്ഞു. റെയ്ഡിന് പോകാന്‍ വിസമ്മതം പ്രകടിപ്പിച്ച സി.ഐയെ ഡി.സി.പി വിരട്ടി വിറപ്പിച്ചു കളഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

ജോലി ചെയ്ത എല്ലാ സ്ഥലത്തും കര്‍ക്കശ നടപടികളിലൂടെ ശ്രദ്ധേയയായ ഐ.പി.എസ് ഓഫീസറാണ് ചൈത്ര. ഈ കടുപ്പം അറിയുന്നത് കൊണ്ടും രാഷ്ട്രീയ ശുപാര്‍ശയില്‍ ക്രമസമാധാന ചുമതലയില്‍ വരാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലുമാണ് അവര്‍ വനിതാ സെല്ലില്‍ ഒതുക്കപ്പെട്ടത്.

കോഴിക്കോട് സ്വദേശിയാണ് ചൈത്ര തെരേസ ജോണ്‍ എന്ന ഈ ഐപിഎസുകാരി. ഐപിഎസ് നേടി മുന്നൂ വര്‍ഷം മാത്രം പിന്നിടുന്ന ചൈത്ര തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളനിലമായ ഇവിടെ വച്ച് സുപ്രധാനമായ രണ്ട് കൊലപാതക കേസുകളുടെ മേല്‍നോട്ട ചുമതലയും ചൈത്ര തെരേസ ജോണിനായിരുന്നു. 2015 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ നിന്നും രാജിവച്ചാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തുന്നത്.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടുവരെയുള്ള ചൈത്രയുടെ വിദ്യാഭ്യാസം. ബംഗളൂരു െ്രെകസ്റ്റ് കോളേജില്‍നിന്ന് സൈക്കോളജി, സോഷ്യോളജി സാഹിത്യത്തില്‍ ബിരുദവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇവിടെ എസ്എഫ്‌ഐ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ മികച്ച വനിതാ ഓള്‍റൗണ്ട് പ്രൊബേഷണര്‍, മികച്ച വനിതാ ഔട്ട്‌ഡോര്‍ പ്രൊബേഷണര്‍ എന്നീ അംഗീകാരങ്ങളും നേടിയിരുന്നു. കരാട്ടെയില്‍ ബ്ലാക് ബല്‍റ്റും നേടിയിട്ടുണ്ട്. തെരേസയുടെ അച്ഛന്‍ കള്ളക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്നു. മകളാകട്ടെ ഇപ്പോള്‍ സിപിഎമ്മുകാരുടേയും... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (47 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (54 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends