ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. രാജ്യത്തെ പ്രമുഖരായ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം മാറ്റത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും അവര്‍ കത്തില്‍ ആരോപിച്ചു. ഫ്രാങ്കോ മുളയ്ക്കലിന് സ്വാധീനമുള്ള പഞ്ചാബിന്റെ വിവിധയിടങ്ങളിലേക്കാണ് ഇവരെ മാറ്റാന്‍ തീരുമാനിച്ചിരുന്നത്.
കേസ് അട്ടിമറിക്കാന്‍ ഇത് കാരണമാകും. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മദര്‍ ജനറലിന്റെ കത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോവാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു. കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് തന്നെ താമസിക്കുന്നതിനുള്ള സൗകര്യം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കവി സച്ചിതാനന്ദന്‍, നോവലിസ്റ്റ് ആനന്ദ്, ടിടി ശ്രീകുമാര്‍, കവിത കൃഷ്ണന്‍ അടക്കം 55 പേരാണ് കത്തയച്ചിരിക്കുന്നത്. അടുത്ത മാസം പ്രത്യേക കണ്‍വെന്‍ഷന്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















