Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പെട്ടന്നുണ്ടായ ഭാവമാറ്റം അവൻ തിരിച്ചറിഞ്ഞു, മുന്നിൽ കയറി രണ്ടു കൊമ്പിലും പിടിച്ചു.. "ഇനി നീ മുന്നോട്ട് പോകുന്നുണ്ടെകില് എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ". "മോനെ കേശവാ.. അടങ്ങടാ "... നെഞ്ചുപൊട്ടി നിലവിളിച്ച് രണ്ടാം പാപ്പാൻ...

27 JANUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

'പെട്ടന്നുണ്ടായ ഭാവമാറ്റം അവൻ തിരിച്ചറിഞ്ഞു. മുന്നിൽ കയറി രണ്ടു കൊമ്പിലും പിടിച്ചു, "ഇനി നീ മുന്നോട്ട് പോകുന്നുണ്ടെകില് എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ". "മോനെ കേശവാ.. അടങ്ങടാ "... എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്...!! ഒരു കാര്യം ഉറപ്പിക്കാം അനുഭവസമ്പത്തും പ്രായവും കുറഞ്ഞ ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്തത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്. "ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ  അനീഷ് കാട്ടിയ സാഹസികതയ്ക്ക് ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ.


ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒരുപാടുപേരുടെ ജീവൻ നഷ്ടപെടാമായിരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പണയം വച്ചായിരുന്നു അനീഷ് പുതുപ്പള്ളിയുടെ സാഹസം. ഈ ധീരതയ്ക്ക് മുമ്പിൽ സോഷ്യൽ മീഡിയ കയ്യടിക്കുമ്പോഴും, അനീഷിന്റെ വാക്കുകൾ ഇങ്ങനെ... സ്നേഹിച്ചു മാറോടണക്കാൻ മാത്രമല്ല നീ ഒരു നിമിഷം ഒന്നു പേടിച്ചു പതറിയാൽ നിന്റെ ഭയപ്പാടിനെ എന്റെ ചങ്കൂറ്റം കൊണ്ട് ഞാൻ തടഞ്ഞു നിർത്തും എനിക്ക് കാവലായി ഗുരുക്കൻമാരും ഈശ്വരൻമാരും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ഇതെന്റെ കർമ്മം ഇതെന്റെ നിയോഗം ! മറിച്ചാണെങ്കിൽ അതെന്റെ വിധി
ചട്ടക്കാരൻ,,,,,,

തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്... .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ .. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം. പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്. സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി..

2015ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു. പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു. അനൗദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത 'ഗജഭീമൻ' എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന നല്ലൊരു ചട്ടക്കാരനാണ് അനീഷ്. ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെയാണ്.

അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ. "വരാംഗവിശ്വപ്രജാപതി എന്ന പട്ടവും ആരാധകർ ഇവന് നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (51 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (58 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends