ബാര്‍ക്കോഴ കേസില്‍ കുടുങ്ങി രാഷ്ട്രീയ വനവാസം നയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.ബാബു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എ ഗ്രൂപ്പില്‍ സജ്ജീവമായി

ബാര്‍ക്കോഴ കേസില്‍ കുടുങ്ങി രാഷ്ട്രീയ വനവാസം നയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.ബാബു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എ ഗ്രൂപ്പില്‍ സജ്ജീവമായി. ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്ന കരുത്തന്‍മാരെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. സീറ്റ് പോലും കൊടുക്കാതെ ബെന്നി ബഹാനെ ഹൈക്കമാന്‍ഡ് മാറ്റിനിര്‍ത്തിയിരുന്നു. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് ബെന്നിക്ക് യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു. അപ്പോഴും വിജിലന്‍സ് കേസുകളുടെ കുരുക്കില്‍ കഴിയുകയായിരുന്നു കെ.ബാബു. ഹൈക്കോടതിയിലുള്ള ഒരു കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് കെ.ബാബു ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് സൂചനയുണ്ട്.
തൃശൂര്‍ ജില്ല രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിലാണ്. ചാലക്കുടി, തൃശൂര്‍. അവിടെ ക്രിസ്ത്യന്‍, ഹിന്ദു സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് പരിഗണിക്കുക. അതിലേതെങ്കിലും സീറ്റായിരിക്കും കെ.ബാബുവിന് നല്‍കുക. കഴിഞ്ഞ തവണ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വെച്ച് മാറി മത്സരിച്ചത് കൊണ്ടാണ് പി.സി ചാക്കോയും കെ.പി ധനപാലനും പരാജയപ്പെട്ടത്. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വേരുളള മണ്ണാണ് തൃശൂര്‍. അതിനാല്‍ ബാബുവിനെ മത്സരിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത്. ാേതൃപ്പൂണിത്തുറയിലെ പാര്‍ട്ടി പരിപാടികളില്‍ പോലും ബാബു അത്ര സജ്ജീവമല്ല.
തൃപ്പൂണിത്തുറ എം.എല്‍.എയായിരുന്ന കെ.ബാബു ബാര്‍ക്കോഴ ആരോപണത്തിലാണ് പ്രധാനമായും വീണതെന്ന് ഇടത്പക്ഷം ആരോപിക്കുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മഹാരാജ് കോളജ് പ്രൊഫസറായിരുന്ന തുറവൂര്‍ വിശ്വംഭരനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ധാരാളം ശിഷ്യന്‍മാരുള്ള അദ്ദേഹം രാഷ്ട്രീയത്തിന് അതീതമായി വോട്ട് പിടിച്ചത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ബാബുവിനെ ഏറെ കുഴപ്പിച്ചത് വിജിലന്‍സ് കേസുകളായിരുന്നു. പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നവരെയും വിജിലന്‍സ് വെറുതേ വിട്ടില്ല.
2014ല്‍ ഹൈക്കമാന്‍ഡിന്റെ ഉറപ്പിന്റെ കെ.പി ധനപാലന്‍ പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പി.സി ചാക്കോയുടെ ചരടുവലിയില്‍ അടിതെറ്റി തൃശൂരില്‍ വീഴുകയായിരുന്നു. ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ധനപാലനുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ബാബുവും ധനപാലനും എ ഗ്രൂപ്പുകാരാണെന്നുള്ളത് ഉമ്മന്‍ചാണ്ടിക്ക് മറ്റൊരു ഏടാകൂടമാകുമെന്ന് ഉറപ്പാണ്. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരന്‍ എന്ന നിയോഗം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു ബാബു നേടിയെടുത്തു. അത് ചെറിയ കാര്യമല്ല. എന്തായാലും കളി കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















