ബെംഗളൂരുവിലേയ്ക്ക് പോകുന്നതിനിടെ തൃശൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിച്ചു

തൃശൂര്‍ ദേശീയ പാതയില്‍ കുതിരാന്‍ സാമൂഹിക വനവിജ്ഞാന കേന്ദ്രത്തിനു മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പാലാരിവട്ടം സ്വദേശി സഞ്ജയ് കെ. ബാലനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
രാവിലെ 8നാണ് സംഭവം നടന്നത്. സഞ്ജയും കുടുംബവും ബെംഗുളൂരുവിലേയ്ക്ക് പോകുകയായിരുന്നു. ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കാറില്‍ നിന്ന് എല്ലാവരും ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തൃശൂരില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
https://www.facebook.com/Malayalivartha






















