Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ലക്ഷ്യമിട്ട യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യത്തിലും ചേരിപ്പോര്...

28 JANUARY 2019 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ലക്ഷ്യമിട്ട യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യത്തിലും ചേരിപ്പോര്. പ്രതിനിധി സമ്മേളനത്തിനകത്തും പുറത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പോരിലാണ്. സമ്മേളനത്തിലെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് പുറത്തെ പോര്. മുന്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവിനെ പിന്തുണക്കുന്നവരാണ് സമ്മേളന വേദിയില്‍ പോര് തുടങ്ങിയത്. ആര്‍.എസ്. രാജീവിനെ ഒതുക്കിയതിനെ ഇവര്‍ വിമര്‍ശിച്ചു. രാജീവ് അടക്കമുള്ള ഏഴ് പേരെ ഒഴിവാക്കി നേതാക്കള്‍ സെല്‍ഫിയെടുത്തത് രാജീവ് പക്ഷക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിമര്‍ശനമുന്നയിച്ചു. 50 കഴുതകള്‍ക്ക് ഏഴ് കുതിരകള്‍ ധാരാളം എന്നാണ് ഇതിന് അടിക്കുറിപ്പിട്ടിരിക്കുന്നത്. നേതാക്കള്‍ക്കും കൈകാര്യം ചെയ്യാനാവാത്തവിധം വളര്‍ന്നിരിക്കുകയാണ് ചേരിപ്പോര്.

സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവിെന്റ നടപടികളാണ് സംഘടന എന്ന വിധത്തില്‍ നടക്കുന്നതെന്ന രൂക്ഷ വിമര്‍ശനമായിരുന്നു പ്രവര്‍ത്തകരില്‍ ഏറെയും. സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെ എറണാകുളം ജില്ല പ്രസിഡന്റ് ദിനില്‍ ദിനേശ് രാജി വെച്ചതും സമ്മേളനത്തില്‍ ചര്‍ച്ചയായി. ശബരിമല വിഷയത്തില്‍ സംസ്ഥാന ബി.ജെ.പിയിലെ ചേരിപ്പോരിന് സമാനമായിരുന്നു യുവമോര്‍ച്ച സമ്മേളനത്തിലും. സെക്രട്ടേറിയറ്റ് നടയിലെ നിരാഹാരം ഗുണമുണ്ടാക്കിയില്ലെന്ന വി. മുരളീധരന്‍ പക്ഷത്തിെന്റ ആരോപണം യുവമോര്‍ച്ച ഭാരവാഹികളും പങ്കുവെച്ചു. ഇതിനിടെ പീഡനക്കേസിലെ പ്രതിയെ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുപ്പിച്ചുവെന്ന ആരോപണവും പ്രതിനിധികള്‍ ഉന്നയിച്ച് രംഗത്തെത്തി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ് ഇത് ദൃശ്യങ്ങളും അന്നത്തെ കേസുമുയര്‍ത്തി ആഞ്ഞടിച്ചത്. മെഡിക്കല്‍ കോഴ ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് കണ്ടെത്തി നടപടിയെടുത്ത് സംഘടന ചുമതലകളില്‍ നിന്നും നീക്കിയ വി.വി. രാജേഷ് സമ്മേളനത്തില്‍ പങ്കെടുത്തു. യുവമോര്‍ച്ചയുടെ മുന്‍കാല ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങിലാണ് രാജേഷ് പങ്കെടുത്തത്. പ്രതിനിധി സമ്മേളന നഗരിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത രാജേഷ് പ്രധാനമന്ത്രി പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ വേദിക്ക് സമീപത്തേക്ക് വന്നതേയില്ല. സമ്മേളനം കഴിെഞ്ഞങ്കിലും സമൂഹമാധ്യമത്തിലെ തമ്മിലടി തുടരുകയാണ്.

ഫെയിസ്ബുക്കിലൂടെ ദിനില്‍ ദിനേശ് രാജിക്കാര്യം സ്ഥിരീകരിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള രാജി സംഘടനയിലെ കലാപം പൊതുച്ചര്‍ച്ചയാക്കാന്‍ ഇടയാക്കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നിയമനമാണ് ദിനിലിന്റെ രാജിയ്ക്കിടയാക്കിയതെന്ന് അറിയുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിയായി അരുണ്‍ കോടനാടിനെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെയാണിതെന്നു പറയുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് ഈ നിയമനം സ്വീകാര്യമായില്ല. അരുണിനെ മാറ്റാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ദിനിലിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് രാജിവെച്ചത്.

ഫേസ് ബുക്കില്‍ രാജി പ്രഖ്യാപനം പോസ്റ്റ് ചെയ്ത ദിനിലിനെ പിന്തുണച്ചും 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ കമന്റുകളുമായി ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നിരന്നു. ഈ കമന്റുകള്‍ ദിനില്‍ നീക്കം ചെയ്തില്ല. ബിജെപിയുടെ സംസ്ഥാന തലത്തിലെ ഗ്രൂപ്പിസം ശക്തമാകുന്നതിന്റെ ഭാഗമായാണ് എറണാകുളത്തെ പരസ്യ പോര്.

''അധികാരഭ്രാന്ത് തലക്ക് പിടിച്ചു വ്യക്തി താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കടല്‍ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുണ്‍ കോടനാടിനെയും പോലെ ഉള്ള യുവരക്തങ്ങളെ ആണ്'' എന്നാണു ദിനിലിന്റെ ഫേസ് ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്. പാര്‍ട്ടി ചിലരുടെ പിടിയിലായതായി പലരും എഴുതുന്നു. ' ഉത്തരം താങ്ങുന്ന പല്ലികളെ പോലുള്ള നേതൃത്വത്തിന്റെ അഹംഭാവം അവസാനിക്കണം'എന്നാണു മറ്റൊരു കമന്റ്. ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പത്രവാര്‍ത്തകളും അണികള്‍ കമന്റായി ചേര്‍ക്കുന്നുണ്ട് .

അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും വിവാദമായി. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസ് നായരെയാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. ചര്‍ച്ചയ്ക്ക് പോകാന്‍ നിശ്ചയിക്കാത്തവര്‍ പോകരുതെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടിയെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു. ഇരുപതുപേരെ നിശ്ചയിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ തന്‍ പോയത് അഭിഭാഷകന്‍ എന്ന നിലയ്ക്കാണെന്ന് കൃഷ്ണദാസിന്റെ വിശദീകരണം .നിശ്ചയിച്ചു പോകുന്നവര്‍ പലരും ആന മണ്ടത്തരങ്ങള്‍ പറഞ്ഞ് അപമാനിതരാകുന്നതിനിടയില്‍ ഇത്തരം നടപടി അനാവശ്യമാണെന്നാണ് അണികളുടെ വാദം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (6 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (13 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (29 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (49 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends