Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സിറ്റിംഗ് എം.പിമാര്‍ ളള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം... ഉമ്മന്‍ചാണ്ടിയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നിലും ഇതാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന

28 JANUARY 2019 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സിറ്റിംഗ് എം.പിമാര്‍ ളള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. നിലവിലെ എം.പിമാരില്‍ മൂന്നുപേര്‍ക്കൊഴികെ മറ്റുള്ളവരുടെ സീറ്റിന്റെ കാര്യത്തില്‍ നിശ്ചയമില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. കോഴിക്കോട് എം.കെ. രാഘവന്‍, തിരുവനന്തപുരത്ത് ശശി തരൂര്‍, ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ എന്നിവരുടെ സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തീരുമാനമുള്ളതെന്നാണ് അവര്‍ നല്‍കുന്ന സൂചന.

കേരളത്തിലെ സ്ഥിതി അത്ര ഗുണകരമല്ലെന്ന സൂചനയാണ് ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് കഴിയുന്നത്ര ജനകീയരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് സിറ്റിംഗ് എല്‍.എല്‍.എമാരെ രംഗത്തിറക്കാനുള്ള നീക്കം നടക്കുന്നത്. ഉമ്മന്‍ചാണ്ടിയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിന് പിന്നിലും ഇതാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ കോണ്‍ഗ്രസിന് എട്ട് സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതില്‍ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.പിമാര്‍ തന്നെയായിരിക്കും. കെ.സി. വേണുഗോപാല്‍ സംഘടനാചുമതലയുള്ള എ.ഐ.സി്‌സി ജനറല്‍ സെക്രട്ടറിയായെങ്കിലും അദ്ദേഹത്തിനെ സംഘടനാരംഗത്ത് മാത്രം ഒതുക്കാതെ മലാക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറക്കണമെന്ന് കേരളത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഹൈക്കമാന്‍ഡില്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏകദേശം ഹൈക്കമാന്‍ഡ് വഴങ്ങിയത്.
അമതസമയം മറ്റ് അഞ്ചു സീറ്റുകളില്‍ ഇതുവരെ അവര്‍ ഒരു നിലപാടില്‍ എത്തിയിട്ടുമില്ല. എന്നാല്‍ മാവേലിക്കരയില്‍ മിക്കവാറും കൊടില്‍ക്കുന്ന് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വവും ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും.

രെപാഫ: കെ.വി. തോമസ് ഹൈക്കമാന്‍ഡിന് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റേതുള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്. ഇതില്‍ വയനാടില്‍ മാത്രമാണ് ഇപ്പോള്‍ സിറ്റംഗ് എം.പിയില്ലാതുള്ളത്. അവിടുത്തെ എം.പി, എം.ഐ ഷാനവാസ് അന്തരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവിടെ പുതിയ സ്ഥാനാര്‍ത്ഥിവരും. ബാക്കിയുള്ള പതിനാറു സീറ്റുകളിലും പാലക്കാട് ഉള്‍പ്പെടെ പുതിയ സ്ഥാനാര്‍ത്ഥികള്‍ കൂടി അടങ്ങുന്ന പേര് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

താഴേത്തട്ടിലും മറ്റും ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഹൈക്കമാന്‍ഡ് തങ്ങളുടേതായ രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുമുണ്ട്. അവരുടെതായ രീതിയില്‍ പ്രൊഫഷണലുകളെ ഉപയോഗിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ ഇക്കുറി സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുടെ താല്‍പര്യം നടക്കില്ലെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ സഖ്യസാദ്ധ്യത പൊളിഞ്ഞ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളില്‍ നിന്ന് കഴിയുന്നത്ര എം.പിമാരെ ലോക്‌സഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ശബരിമല സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ അത്ര ശുഭകരമായ സാഹചര്യമല്ല യു.ഡി.എഫിനുണ്ടാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുപോയ മുസ്ലീംന്യൂനപക്ഷങ്ങളെ മടക്കികൊണ്ടുവരാനാകാത്തതാണ് പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പ്രത്യേകിച്ച് സി.പി.എമ്മിനെ പിന്തുണച്ച മുസ്ലീംവിഭാഗങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം മടങ്ങിയിട്ടില്ല.

ശബരിമല സംഭവം കൂടിയായതോടെ അകല്‍ച്ച കൂടിയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും യു.ഡി.എഫിന്റെയൂം പ്രത്യേകിച്ച് കോണ്‍ഗ്രസിന്റേയും നിലപാട് ഒന്നായിരുന്നുവെന്ന സി.പി.എമ്മിന്റെ പ്രചരണം അവര്‍ക്കിയടില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ സംഘപരിവാറിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും മാത്രമേ കഴിയൂവെന്ന ചിന്തയും അവരിലുണ്ട്. ഇതിന് പുറമെ ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയുടെ ഭാഗാക്കിയതോടെ മുസ്ലീവിഭാഗത്തിന് മുന്നണിിയില്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്തു. ഇത് അവര്‍ക്കിടയില്‍ സി.പി.എമ്മിനോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിനിടയില്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നത് അല്‍പ്പം ഉണര്‍വ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ അത് കേരളത്തില്‍ സാരമായി പ്രതിഫലിച്ചിട്ടില്ല. ഇവിടെ നിന്ന ഇടതുമുന്നണി വിജയിച്ചുചെന്നാലും കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം വരാതിരിക്കാനായി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതോടൊപ്പം ഇത്തരത്തില്‍ ഇടതുമുന്നണിയുടെ പിന്തുണയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് സ്വതന്ത്രമായി ഇഷ്ടപ്രകാരം നീങ്ങാനുമാവില്ല. അതുകൊണ്ട് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരാന്‍ ഇവിടെ നിന്നും കോണ്‍ഗ്രസ് അംഗങ്ങളെ വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന ചിന്തയും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലുണ്ട്. ഇതൊക്കെ മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തലുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി വിജയം കൈവരിക്കാനുള്ള പരിശ്രമമാണ് ദേശീയനേതൃത്വം ആവിഷ്‌ക്കരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (11 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (31 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (31 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (36 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (40 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends