Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുത്ത നടപടി വേണമെന്ന്സി പിഎം മുറവിളി കൂട്ടുമ്പോൾ ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാകുമോ? പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്രക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്നുകൈമാറും:- നടപടി വേണോ, വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി...

28 JANUARY 2019 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെ പിടികൂടാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ചൈത്രയ്ക്കെതിരെ നടപടി വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. എന്നാല്‍ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് പോയതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് നിലപാടെടുത്തു.

പാര്‍ട്ടി ഓഫീസില്‍ കയറിയുള്ള പരിശോധനക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണം നടക്കുന്നത്. പരിശോധനയുടെ സാഹചര്യം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാവും തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറുക. ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ സി.പി.എം ജില്ലാ നേതൃത്വം ഉറച്ച് നില്‍ക്കുന്നതിനാല്‍ റിപ്പോര്‍ട്ടിനോട് മുഖ്യമന്ത്രി എങ്ങിനെ പ്രതികരിക്കുന്നൂവെന്നത് നിര്‍ണായകമാണ്. അതേ സമയം ചട്ടങ്ങള്‍ പാലിക്കാതെ അനാവശ്യമായായിരുന്നു പരിശോധനയെന്ന സി.പി.എം വാദം പൊളിക്കുന്നതാണ് പരിശോധനയ്ക്ക് പിന്നാലെ ചൈത്ര കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതില്‍ ഐ.പി.എസ്. അസോസിയേഷന് എതിര്‍പ്പുമുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്‌പി.യുടെ പരിശോധന. പ്രതികള്‍ എവിടെ ഒളിച്ചിരുന്നാലും പിടിക്കണം. അതിന് സര്‍ക്കാരിന്റെയോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നതാണ് ഇവരുടെ വാദം. അതിനാല്‍, ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് കയറിയതില്‍ വീഴ്ചയില്ലെന്ന വാദമാണ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. ഇതും സര്‍ക്കാരിനെ വെട്ടിലാക്കി.

ഐപിഎസ് അസോസിയേഷനെ പിണക്കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ എല്ലാ നടപടിക്രമവും പാലിച്ചുള്ള റെയ്ഡില്‍ എസ് പിയെ കുറ്റപ്പെടുത്താനാകില്ലെന്നാണ് പൊതു വിലയിരുത്തല്‍. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയേയും സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിക്കും. റെയ്ഡിന്റെ പേരില്‍ എസ് പിക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന നിലപാടും അറിയിക്കും. ഇതിന് പിന്നാലെയാണ് എഡിജിപിയും ചൈത്രയ്ക്ക് അനുകൂല നിലപാട് എടുത്തത്.

പ്രതികളായവര്‍ ഒളിവില്‍ കഴിയുന്നവെന്ന വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയിട്ടുള്ള വിശദീകരണം. ഓഫീസിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചില്ലെന്നും ചെറുത്തുനില്‍പ്പുണ്ടായില്ലെന്ന മൊഴിയാണ് ഒപ്പമുണ്ടായിരുന്ന പൊലിസുകാര്‍ എഡിജിപിക്ക് നല്‍കിത്. ആരെയും പാര്‍ട്ടി ഓഫിസില്‍ നിന്നു കസ്റ്റഡയിലെടുക്കാന്‍ കഴിയാതെ പോയതാണ് എസ്‌പിക്കെതിരെ സിപിഎം ആയുധമാക്കുന്നത്.

പരിശോധന നടത്തിയത് യാദൃച്ഛികമായിട്ടായിരുന്നു. പ്രതികളില്‍ ഒരാളുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികള്‍ അവിടെയുണ്ടായിരുന്നെങ്കിലും ഡി.സി.പി.യും സംഘവുമെത്തിയതറിഞ്ഞ് അവിടെനിന്നു കടത്തിയെന്നു പൊലീസ് ആരോപിക്കുന്നു. പരിശോധനനടത്തിയ ചൈത്ര തെരേസ ജോണും സംഘവും ഇവിടത്തെ മുറികളും ബാത്ത് റൂമും പരിശോധിച്ച ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പുറത്തിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഓഫീസ് ജീവനക്കാരനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഓഫീസില്‍ കയറിയുള്ള പരിശോധനക്കെതിരെ സിപിഎം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണം നടക്കുന്നത്. പരിശോധനയുടെ സാഹചര്യം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാവും തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറുക.

ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഉറച്ച്‌ നില്‍ക്കുന്നതിനാല്‍ റിപ്പോര്‍ട്ടിനോട് മുഖ്യമന്ത്രി എങ്ങിനെ പ്രതികരിക്കുന്നൂവെന്നത് നിര്‍ണായകമാണ്. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ അനാവശ്യമായായിരുന്നു പരിശോധനയെന്ന സിപിഎം വാദം പൊളിക്കുന്നതാണ് പരിശോധനയ്ക്ക് പിന്നാലെ ചൈത്ര കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി നിധിന്‍ സിപിഎം ഓഫീസിലുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിരുന്നൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിധിന്റെ വീട്ടില്‍ വച്ച്‌ അമ്മയെക്കൊണ്ട് ഫോണ്‍വിളിപ്പിച്ചപ്പോള്‍ നിധിന്‍ തന്നെയാണ് പാര്‍ട്ടി ഓഫീസിലുണ്ടെന്ന് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിവരം അടങ്ങിയ സെര്‍ച്ച്‌ റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ നല്‍കിയതോടെ പരിശോധന നിയമപരമാവുകയും ചെയ്തു.

ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് പൊലീസിലെ പൊതുവിലയിരുത്തല്‍. അതുകൊണ്ട് തന്നെ നടപടി ഒഴിവാക്കണമെന്നും ഇല്ലങ്കില്‍ സേനക്കും സര്‍ക്കാരിനും ചീത്തപ്പേരാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഓഫിസിലെ റെയ്ഡിന് ശേഷം ഡിസിപി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പൊലീസ് സ്റ്റേഷനില്‍ ജിഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (8 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (15 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (31 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (51 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends