സ്ഥാനാർത്ഥി സർവേയിൽ ഞെട്ടി ബിജെപി; ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിൽ നടത്തിയ സ്ഥാനാർത്ഥി സർവേയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഒന്നാമൻ

ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിൽ നടത്തിയ സ്ഥാനാർത്ഥി സർവേയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഒന്നാമൻ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്വകാര്യ ഏജൻസിയെ വച്ച് നടത്തിയ സ്ഥാനാർത്ഥി സർവേയിൽ ആണ് സുരേന്ദ്രൻ ഒന്നാമനായി എത്തിയത്.
പാർട്ടി സംസ്ഥാന ഘടകം അറിയാതെയാണ് ഐ.ടി പ്രൊഫഷണലുകളും ജെ.എൻ.യു, ഡൽഹി യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാരും അടങ്ങുന്ന സ്വകാര്യ ഏജൻസി സംസ്ഥാനത്ത് സർവേ നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ സർവേയുടെ റിപ്പോർട്ട് ഏജൻസി പാർട്ടി അദ്ധ്യക്ഷൻ അമിത്ഷായ്‌ക്ക് കൈമാറിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ സർവേ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി കേരളം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലായിരുന്നു ആര്‍എസ്എസും ബിജെപിയും. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികളെ ഒപ്പം നിര്‍ത്താമെന്നും അത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാമെന്നുമായിരുന്നു ബിജെപിയുടെ പദ്ധതി.ഇത് ഏറെകുറേ വിജയിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ പ്രവിചിച്ചത്. മറ്റ് ചില സര്‍വ്വേകളും ശബരിമല സമരം ബിജെപിക്ക് അനുകൂലമായി മാറിയേക്കുമെന്ന രീതിയില്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ ബി.ഡി.ജെ.എസിന് കൊടുക്കേണ്ട സീറ്റുകൾ ധാരണയായിരുന്നു. എന്നാൽ ബി. ജെ. പി സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം ഈ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും. ആറ്റിങ്ങൽ, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകാനാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നത്. തൃശൂരിന് വേണ്ടി ബി.ഡി.ജെ.എസ് നിലപാട് കടുപ്പിച്ചാൽ വിട്ടുകൊടുക്കണമെന്നാണ് ശ്രീധരൻ പിള്ളയുടെയും കൃഷ്ണദാസ് പക്ഷത്തിന്റെയും നിലപാട്.
ശബരിമല സമരത്തിൽ ജയിൽവാസം അനുഭവിച്ചതാണ് സുരേന്ദ്രനെ പാർട്ടിപ്രവർത്തകർക്ക് കൂടുതൽ പ്രിയങ്കരനാക്കുന്നത്. സുരേന്ദ്രനൊഴികെ ഒരു ബി.ജെ.പി നേതാവും സന്നിധാനത്ത് സമരത്തിന് നേതൃത്വം നൽകിയിരുന്നില്ല. പാർട്ടി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള പത്തനംതിട്ടയ്ക്ക് അപ്പുറം പോകാത്തത് പ്രവർത്തകരിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. അതും സർവേ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha























