അന്ന് ആറാം നിരയിൽ; കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി പരേഡ് വീക്ഷിച്ചത് ആറാം നിരയിൽ; ഇന്ന് മുൻ നിരയിൽ

കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി പരേഡ് വീക്ഷിച്ചത് ആറാം നിരയിൽ ഇരുന്നുകൊണ്ടാണ്. എന്നാൽ അന്ന് ആറാമത്തെ വരിയില്‍ ഇരിക്കേണ്ടി വന്ന രാഹുല്‍ ഗാന്ധിക്ക് ഇത്തവണ ഒന്നാം നിരയില്‍ ഇരിപ്പിടം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ സീറ്റിന് തൊട്ടപ്പുറമായിരുന്നു രാഹുലിനിന്‍റെ ഇരിപ്പിടം. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ ഉയർച്ചയെ ബിജെപിയും അംഗീകരിച്ചു തുടങ്ങിയെന്നതിന് തെളിവാണ് ഇത്. ഇത്തവണ രാഹുലിന്റെ ഇരിപ്പിടത്തിന് മൂന്ന് സീറ്റുകള്‍ക്ക് അപ്പുറത്ത് അമിത്ഷായും ഉണ്ടായിരുന്നു.
കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി ഒരു മാസം മാത്രം പിന്നിട്ടപ്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നപ്പോൾ മുൻനിരയിൽ തന്നെയിരുന്നാണ് ചടങ്ങ് വീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം രാഹുലിന് സീറ്റ് നൽകിയതാകട്ടെ ആറാം നിരയിൽ.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, എൽ കെ അധ്വാനി എന്നിവർക്ക് ഒന്നാം നിരയിൽ തന്നെ ഇരിപ്പിടം നൽകിയപ്പോഴാണ് രാഹുലിനെ ആറാം നിരയിലേക്ക് തഴഞ്ഞത്. കോൺഗ്രസ് കേന്ദ്രങ്ങൾ ഇതിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. അഹങ്കാരികളായ ഭരണാധികാരികൾ രാഹുൽ ഗാന്ധിയെ അപമാനിച്ചുവെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം വിവാദമാക്കാൻ രാഹുൽ ഗാന്ധി തയാറായിരുന്നില്ല. എവിടെയിരിക്കുന്നുവെന്നതല്ല ചടങ്ങിൽ പങ്കെടുക്കുന്നു എന്നാതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
എന്നാൽ ഒന്നാം നിരയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമീപിരുന്നായിരുന്നു രാഹുൽ ഇത്തവണ ചടങ്ങ് വീക്ഷിച്ചത്. മൂന്ന് സീറ്റുകൾക്കപ്പുറം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉണ്ടായിരുന്നു. ഇത് കോൺഗ്രസ് മാതൃക രാഹുൽ ഗാന്ധിയെ ആറാം നിരയിലേക്ക് പിന്തള്ളിയ ബിജെപിക്ക് മറുപടി അവസരം ലഭിച്ചിട്ടും തികഞ്ഞ രാഷ്ട്രീയ മര്യാദകൾ പാലിച്ച് മധുര പ്രതികാരം ചെയ്യുകയായിരുന്നു കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾക്ക് മികച്ച സ്വീകരണമാണ് കോൺഗ്രസ് നൽകിയത്. രാജസ്ഥാനിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വസുന്ധര രാജെ സിന്ധെയ്ക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha























