രാത്രിയാകുമ്പോൾ പുറത്തിറങ്ങും... സ്പീഡ് കൂട്ടിയുള്ള കറക്കത്തിൽ പോലീസ് കണ്ണിൽ കുടുങ്ങി; മൂവരും അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം ആലപ്പുഴയിൽ

കഴിഞ്ഞ രാത്രി ഒന്‍പതിന് ഇരമത്തൂര്‍ മുസ്ലീം പള്ളിയ്‌ക്ക് സമീപത്ത് വാഹന പരിശോധനയ്‌ക്കിടെയാണ് ഇവര്‍ പിടിയിലായത്. പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. രാത്രിയില്‍ ബൈക്കില്‍ അമിതവേഗതയില്‍ സഞ്ചരിച്ച മൂവര്‍ സംഘത്തെ സംശയം തോന്നി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒന്നരക്കിലോ കഞ്ചാവുമായാണ് മൂന്നു യുവാക്കള്‍ അറസ്‌റ്റിലാകുന്നത്. ഇരമത്തൂര്‍ ചേക്കാളപറമ്ബില്‍ വിശാഖ്(20), ബുധനൂര്‍ ജോര്‍ജ് ഭവനത്തില്‍ ജോര്‍ജ്.ജി.ഫ്രാന്‍സിസ്(18), മേല്‍പ്പാടം കോട്ടമാലി സുബീന്‍(24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. 23,000 രൂപയ്‌ക്ക് കമ്ബത്ത് നിന്നാണ് കഞ്ചാവ് ഇവര്‍ വാങ്ങുന്നത്.
ബസില്‍ കുമളിയിലെത്തി കമ്ബത്ത് നിന്നും കഞ്ചാവ് വാങ്ങി തിരികെ കോയമ്ബത്തൂര്‍ വഴി ട്രെയിനില്‍ ചെങ്ങന്നൂരോ മാവേലിക്കരയിലോ ഇറങ്ങും. പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധന ഭയന്നാണ് ഇത്തരത്തില്‍ ഇവര്‍ യാത്ര ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. മാന്നാറിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി: കെ.ജി.ലാലിന്റെ നേതൃത്വത്തില്‍ സി.ഐ: ജോസ്‌മാത്യു, എസ്.ഐ: എല്‍.മഹേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha























