Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തന്റെ മൂക്കിന് താഴെ പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസാ ജോണ്‍ പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം, പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയണമെന്നും മുന്നറിയിപ്പ്

28 JANUARY 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തന്റെ മൂക്കിന് താഴെ പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസാ ജോണ്‍ പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. പാര്‍ട്ടി ഓഫീസുകള്‍ ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കാറില്ലെന്നും പൊതുപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തനത്തെയും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാത്പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകളില്‍ അപൂര്‍വ്വം ചിലര്‍ പെട്ടുപോകുന്നുവെന്ന സാഹചര്യവും ഉയര്‍ന്നുവരാറുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ടുമാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പോലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് നല്‍കിയ സബ്മിഷന് മറുപടിയായി പറഞ്ഞു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ സാധാരണ രീതിയില്‍ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കാറില്ല. പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യവുമാണ്. അതുകൊണ്ട് അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുപോവുക എന്നത് പോലീസിന്റെ പൊതുവായ ചുമതല എന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളത്.

പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 184/2019 കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന പ്രതികളെ കാണുന്നതിനായി 23.01.19ന് രാത്രിയില്‍ സ്‌റ്റേഷനിലെത്തിയവരെ ജി.ഡി ചാര്‍ജ്ജിലുണ്ടായിരുന്ന ഉദ്യോഗസ്ഥ വിലക്കി. ഇതേ തുടര്‍ന്ന് കൂടുതല്‍പേര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവത്തില്‍ സ്‌റ്റേഷനിലെ ജനല്‍ ചില്ലുകള്‍ പൊട്ടി 2000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസിലെ പ്രതികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് സി.പി.ഐ.എമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ 24.01.19ന് അര്‍ദ്ധരാത്രിയോടെ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ പ്രതികള്‍ ആരും തന്നെ ഓഫീസിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അടക്കമുള്ള ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി സിപിഐഎം ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ട്.

സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുക എന്നത് ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്‍കിയത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (9 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (29 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (29 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (34 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (38 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends