Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാം ഉള്ളിലൊതുക്കുന്നു... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തിയിട്ട് വലിയ പ്രയോജനം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടിയെ നാടുകടത്തുന്നു എന്ന് ഇനിയാരും വിലപിക്കേണ്ട...

29 JANUARY 2019 08:52 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ നാടുകടത്തുന്നു എന്നു പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി ഇഫക്ട് ഇല്ലെന്ന് കണ്ടെത്തല്‍. സോളാര്‍ കേസിലും സരിതയുടെ സ്ത്രീ പീഡനക്കേസിലും അഴിമതിയിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മത്സര രംഗത്ത് എത്തിയാല്‍ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകും എന്നും കോണ്‍ഗ്രസ് ഭയക്കുന്നതായി സൂചന .

ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകുമോ എന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വം ഭയപ്പെടുന്നു.അതിനാല്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു ഹൈക്കമാന്‍ഡ് ആവശ്യപ്പെടില്ല . അഴിമതിയും സ്ത്രീപീഡന വിഷയവും ഉയര്‍ന്നതിനാലാണ് കഴിഞ്ഞതവണ ഭരണം നഷ്ടപ്പെട്ടത് എന്ന വികാരം കേരളത്തില്‍ ഉണ്ട് .അതിനാല്‍ തന്നെ അദ്ദേഹം നിര്‍ബന്ധമായും മത്സരിക്കണമെന്ന സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്നു പാര്‍ട്ടി ദേശീയ നേതൃത്വം കരുതുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പാര്‍ട്ടി ഭാരവാഹികളുമായി കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലും പഠനത്തിലുമാണ് ഈ ചിന്തയില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ചോദിച്ച ശേഷം തീരുമാനം ഹൈക്കമാന്റ് എടുക്കും

അതിനിടെ, ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്നതു സംബന്ധിച്ച് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം നേരിട്ടറിയാന്‍ ഹൈക്കമാന്‍ഡ് നടപടിയാരംഭിച്ചു. കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ശക്തി വഴി പ്രവര്‍ത്തകര്‍, ബൂത്ത്, മണ്ഡലം ഭാരവാഹികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം ശേഖരിക്കും. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നാല്‍ അക്കാര്യം സംസ്ഥാന ഘടകത്തെ അറിയിക്കും.

കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ശക്തി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലേക്കു സ്ഥാനാര്‍ഥി ആരാവണമെന്നതു സംബന്ധിച്ചു വരും ദിവസങ്ങളില്‍ ചോദ്യമെത്തും.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശക്തി ആപ് വഴി പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞു സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു ഫലം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതു തുടരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത്.

വാശിയേറിയ പോരാട്ടം നടക്കുന്ന ഇക്കുറി വിജയം ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം സംസ്ഥാന ഘടകത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും എ ഗ്രൂപ്പ് അതിനെ അനുകൂലിക്കുന്നില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ച വന്നാല്‍, നിലവിലെ എംഎല്‍എമാര്‍ ആരും മത്സരിക്കേണ്ടെന്ന നിലപാട് മുന്നോട്ടു വയ്ക്കുമെന്നും അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും ഗ്രൂപ്പ് പ്രതിനിധികള്‍ വ്യക്തമാക്കി.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends