രണ്ടാം സീറ്റിനായി മാണി ഗ്രൂപ്പ് ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിന് രണ്ടു സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിന് രണ്ടു സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും വ്യക്തമാക്കി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുമെന്ന് ജോസ് കെ മാണി വിശദമാക്കി.
പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസഫ് പാര്‍ട്ടിയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ല. കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും ജോസ് കെ മാണി പറഞ്ഞു.
നേരത്തേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു ജോസ് കെ.മാണിയുടെ കേരള യാത്രയെന്നു ജോസഫ് തുറന്നടിച്ചിരുന്നു. പാര്‍ട്ടിക്കു രണ്ടു സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ജോസഫ് വ്യക്തമാക്കി.
ജോസ് കെ.മാണിയുടെ യാത്രയ്ക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്. ജോസ് കെ.മാണിയെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി നടത്തുന്ന പരിപാടിയാണ്, ജോസ് കെ.മാണി നയിക്കുന്നു എന്നു മാത്രമെന്നു മറുപടിയാണ് അപ്പോൾ നൽകിയത്. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണം. കേരള കോണ്‍ഗ്രസുകള്‍ ലയിച്ചിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസടക്കം പുറത്തുള്ള കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിനു കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുക പതിവാണെന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു പ്രതികരണം. കേരളയാത്ര നടക്കുന്നതിനിടെ ബുധനാഴ്ച ഗാന്ധി സ്റ്റഡി സെന്ററിന്റ ആഭിമുഖ്യത്തില്‍ ജോസഫ് തിരുവനന്തപുരത്തു സര്‍വമത പ്രാര്‍ഥനായജ്‍ഞം സംഘടിപ്പിച്ചതു പാര്‍ട്ടിക്കുള്ളിലെ ഭിന്നത വെളിപ്പെടുത്തുന്നതായിരുന്നു.
ബാർ കോഴ ആരോപണത്തെ തുടർന്ന് മുന്നണി വിടാൻ മാണി തീരുമാനിച്ചത് മുതൽ രണ്ട് വർഷം യുഡിഎഫിന് പുറത്ത് നിന്നതും വീണ്ടും തിരിച്ചെത്തിയതും അടക്കം എല്ലാറ്റിലും കെഎം മാണിയുടെ ഏകപക്ഷീയ താൽപര്യം ഉണ്ടായെന്നാണ് ജോസഫിന്‍റെ ആക്ഷേപം. രണ്ട് സീറ്റ് മുന്നണിയിൽ ആവശ്യപ്പെട്ട് പിജെ ജോസഫിനെ കൂടെ നിർത്താനുള്ള തന്ത്രപരമായ നീക്കമാണ് കെഎം മാണിയും ജോസ് കെ മാണിയും ഇപ്പോൾ നടത്തുന്നത്. ജോസഫ് പക്ഷത്തിന്‍റെ പ്രാര്‍ത്ഥനാ യജ്ഞം മാണി വിരുദ്ധ കൂട്ടായ്മയാണെന്ന തോന്നലുണ്ടാകാതിരിക്കാൻ തിരുവനന്തപുരത്തെ ഉപവാസ വേദിയിലേക്ക് കെഎം മാണി അപ്രതീക്ഷിതമായി കടന്നെത്താനുള്ള സാധ്യത പോലും ഉണ്ടെന്നാണ് രാഷ്ട്രീയ വർത്തമാനം.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും ഘടകകക്ഷി നേതാക്കളുമായി രാഹുൽ സംസാരിക്കും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമാക്കുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha





















