Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മലർപ്പൊടിക്കാരന്റെ സ്വപ്ന ബജറ്റ് 31 ന്; സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ വരുമാനവര്‍ദ്ധനവിനുള്ള നടപടികളായിരിക്കും ഈ മാസം 31ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രത്യേകത

29 JANUARY 2019 03:39 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ വരുമാന വര്‍ദ്ധനവിനുള്ള നടപടികളായിരിക്കും ഈ മാസം 31ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രത്യേകത. നവകേരള നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്നപദ്ധതികളും ബജറ്റില്‍ ഉണ്ടാകും. ജി.എസ്.ടിയില്‍ ഒരു ശതമാനം സെസ് പിരിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതും ബജറ്റില്‍ ഉള്‍പ്പെടും. എന്നാല്‍ വരുമാനവര്‍ദ്ധനവിനായി സംസ്ഥാനത്തിന് നികുതിചുമത്താല്‍ അധികാരമുള്ള മദ്യം, സ്റ്റാമ്പ്ഡ്യൂട്ടി, വാഹനനികുതി എന്നിവ പോലും ഇക്കുറി ഉയര്‍ത്തില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അതേസമയം നികുതി കുടിശികകള്‍ പിരിച്ചെടുത്തും നികുതിപിരിവ് കാര്യക്ഷമമാക്കിയും വരുമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാറ്റ് കുടിശിക കേസിലെ അനുകൂല വിധിയായിരിക്കും ബജറ്റിലെ പ്രധാന പ്രതീക്ഷ. ബജറ്റിലെ ധനസമാഹരണത്തിന് മുന്നോട്ടുവയ്ക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് അതായിരിക്കും. അതോടൊപ്പം ജി.എസ്.ടിയിലെ നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികളും ബജറ്റിലുണ്ടാകും. ഓരോ മാസവും ജി.എസ്്ടിയിലെ വരവ് കുറയുന്നത് കര്‍ശനമായി തടയാനാണ് തീരുമാനം. പ്രളയാനന്തര നിര്‍മ്മാണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ 6000 കോടി രൂപയുടെ അധികവിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്.

വാറ്റ് കുടിശികകേസിലെ അനുകൂലമായ വിധി ധനമന്ത്രിക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതിലൂടെ 15,000 കോടി രൂപ വരെ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് നികുതിവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതില്‍ പരമാവധി പിരിച്ചെടുക്കുകയെന്നതാണ് തന്ത്രം. അതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും. നികുതിയില്‍ കുറവുവരുത്താതെ അതേസമയം പിഴ ഇളവുചെയ്തുകൊണ്ട് ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശിക പിരിച്ചെടുക്കാനാണ് തീരുമാനം.

വന്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ജി.എസ്.ടി വന്‍ തിരിച്ചടിയായിരിക്കുകയാണ്. സാങ്കേതികസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ട് വന്‍ നികുതിവെട്ടിപ്പാണ് നടക്കുന്നത്. ഇത് മന്ത്രിതന്നെ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. ഇത് തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഒപ്പം ജി.എസ്.ടി റിട്ടേണുകള്‍ പരിശോധിച്ച് നികുതിവെട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അത് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ 3000ത്തോളം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. നികുതിനിരക്ക് പരിഷ്‌ക്കരിച്ചുള്ള വരുമാനവര്‍ദ്ധനവിന് ജി.എസ്.ടിയുള്ള സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് പരമാവധി ജി.എസ്.ടി മെച്ചപ്പെടുത്താനുള്ള ശ്രമമായിരിക്കും ബജറ്റിലുണ്ടാകുക.

കഴിഞ്ഞമാസവും ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടായിട്ടില്ല. ജി.എസ്്.ടി വരുമാനത്തിലും അതുപോലെ ഇന്ധനനികുതിയിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ധനത്തിന് വീണ്ടും വിലവര്‍ദ്ധിക്കുന്നത് മന്ത്രിക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിനുള്ള പ്രളയസെസ് ഈ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിനെതിരെ വ്യാപാരസമൂഹം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്‍കുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍നിന്ന് ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏകദേശം നാല്‍പതിനായിരത്തോളം വ്യാപാരികള്‍ വരുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ പ്രളയാനന്തര സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞതവണത്തെ ചെലവ് ചുരുക്കല്‍ നടപടികള്‍ വേണ്ടവിധത്തില്‍ വിജയിക്കാത്ത സാഹചര്യത്തില്‍ അത് കൂടുതല്‍ കര്‍ശനമാക്കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായ ബജറ്റായതുകൊണ്ടുതന്നെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു വെട്ടികുറവുമുണ്ടാകില്ല. മറിച്ച് കൂടുതല്‍ ജനപ്രിയപദ്ധതികളും പ്രഖ്യാപിക്കും. സാമൂഹികക്ഷേമപെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ദ്ധനയുമുണ്ടാകും. ഇതിന് പുറമെ സമഗ്ര ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയും ബജറ്റിലൂണ്ടാകും.

വികസനത്തിലൂന്നുന്ന ബജറ്റിനാണ് മന്ത്രി രൂപം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പ്രളയാനന്തരനിര്‍മ്മാണം തന്നെയാണ്. നവകേരള നിര്‍മ്മാണത്തിനുള്ള രൂപരേഖ ബജറ്റിലുണ്ടാകും. മറ്റ് പ്രധാന വികസനപദ്ധതികളെല്ലാം കിഫ്ബിക്ക് കീഴിലായിരിക്കും. മന്ത്രിയുടെ കണക്കപ്രകാരം ഇക്കൊല്ലം 10,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിവഴി നടപ്പാക്കുക. വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെയുള്ള നാലുവരിപ്പാതയ്ക്ക് രൂപം നല്‍കും. ഇരുവശത്തും വ്യവസായമേഖലകളെ വിഭാവനം ചെയ്തുകൊണ്ട് ഒരു വ്യവസായ ഇടനാഴിയാക്കി ഇതിനെ മാറ്റാനാണ് നീക്കം.

സംസ്ഥാനത്ത് പിരിക്കുന്ന ജി.എസ്.ടിയില്‍ രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്താനാണ് ജി.എസ്.ടി കൗണ്‍സിലിന് ലഭിച്ചിട്ടുള്ള ശിപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലുള്ള സെസുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഏതൊക്കെ ചരക്കുകളിലൂം സേവനങ്ങളിലും സെസ് വേണമെന്ന് ബജറ്റില്‍ മാത്രമേ വ്യക്തമാക്കുകയുള്ളു. ആഡംബരവസ്തുക്കളില്‍ എന്തായാലും സെസ് ഉണ്ടാകുമെന്നാണ് സൂചന. ഇത് സെസ് ആയി പ്രത്യേകമായിട്ടായിരിക്കും പ്രഖ്യാപിക്കുക പ്രളയാനന്തരസെസും പുറം വായ്പയും ഉപയോഗിച്ചുകൊണ്ടായിരിക്കും നവകേരള നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക. സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിയിലും ഇതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. അത് ബജറ്റില്‍ പ്രതിഫലിക്കും. അതോടൊപ്പം പ്രളയാനന്തരകേരളത്തിന്റെ നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. ജി.എസ്്ടി വകുപ്പില്‍ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലുമുള്ള നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. പാട്ടകുടിശികയുള്‍പ്പെടെയുള്ളവ പിരിച്ചെടുക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിക്കും.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള സമഗ്രമായ പാക്കേജ് ബജറ്റിലുണ്ടാകും. പ്രളയത്തിന് ശേഷം ഇതുവരെ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ചായിരിക്കും പാക്കേജ് പ്രഖ്യാപിക്കുക.പ്രളയാനന്തരസെസ്സിലൂടെ ഒരുവര്‍ഷം 500 കോടി രൂപ പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് ഈ നിലയില്‍ നിന്നും 1000 കോടിയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ലോകബാങ്ക്, എ.ഡി.ബി, തുടങ്ങി അന്തര്‍ദ്ദേശീയ ധനകാര്യ ഏജന്‍സികള്‍ വാഗ്ദാനം ചെയ്ത വായ്പകളും കൂടിയാകുമ്പോള്‍ നവകേരള നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഈ രണ്ടുവിഹിതവും ഉപയോഗിച്ചായിരിക്കും പ്രളയാനന്തരകേരളത്തിനുള്ള പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുക.
ഇതിന് പുറമെയുള്ള മറ്റ് വികസനപദ്ധതികളെല്ലാം കിഫ്ബിയുടെ കീഴിലായിരിക്കും നടക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends