Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുസ്‌ലിം വ്യക്തിനിയമം: ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ വിശദീകരണ വിജ്ഞാപനമിറക്കി

29 JANUARY 2019 12:37 PM IST
മലയാളി വാര്‍ത്ത

മുസ്‌ലിം വ്യക്തിനിയമ ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിശദീകരണ വിജ്ഞാപനമിറക്കി. മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ ബാധകമാകുന്നതിന് പ്രത്യേകമായ ഡിക്ലറേഷന്‍ (സമ്മതപത്രം) ആവശ്യമില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

1937-ലെ മുസ്‌ലിം വ്യക്തിനിയമ ആക്ടിന് ഹൈകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്. കഴിഞ്ഞ ഡിസംബര്‍ 22-ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മുസ്‌ലിം വ്യക്തിനിയമത്തിന് (ശരീഅത്ത്) ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഇതിന്‍പ്രകാരം ശരീഅത്ത് ബാധമാകുന്നതിന് ഓരോ വിശ്വാസിയും മുസ്‌ലിമാണെന്നുള്ള സത്യവാങ്മൂലം, രേഖകള്‍ സഹിതം സമര്‍പ്പിക്കുകയും ഒപ്പം മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നതായ സമ്മതപത്രവും വേണമെന്ന് നിര്‍ദേശിച്ചിരുന്നു.

മുസ്‌ലിമെന്ന നിലയില്‍ വ്യക്തിനിയമം ബാധകമായവര്‍ക്കും സത്യവാങ്മൂലം നല്‍കേണ്ട അവസ്ഥ ഇതുമൂലം വന്നുചേരുമായിരുന്നു. മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ മഹല്ല് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റും റവന്യൂ വകുപ്പില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും മുസ്‌ലിം സമുദായത്തില്‍ വലിയ വിവാദത്തിന് കാരണമാകുമെന്നതിനാലാണ് ചട്ടങ്ങള്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ തയാറായത്.

ഭേദഗതി ആവശ്യപ്പെട്ട് മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും ജമാഅത്തെ ഇസ്‌ലാമിയും ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രി കെ.ടി. ജലീലുമായി സംസാരിക്കുകയും ഭേദഗതി നിര്‍ദേശിച്ച് കത്ത് നല്‍കുകയും ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാരായ എന്‍.എം. അബ്ദുറഹിമാന്‍, പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവരും തിരുവനന്തപുരത്ത് എത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംലീഗ് നേതൃത്വവും ചട്ടങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് വിശദീകരണ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. 1937-ലെ മുസ്‌ലിം പേഴ്‌സനല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷാകര്‍തൃത്വം, വഖഫ്, വസീയത്ത് തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് നിയമമാണ് ബാധകമാകേണ്ടതെന്ന് ആക്ടില്‍ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ രണ്ടാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ബാധകമാകുന്നതിന് പ്രത്യേകമായ മറ്റൊരു ഡിക്ലറേഷന്‍ ആവശ്യമില്ലെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ചട്ടങ്ങളില്‍ അവ്യക്തത വേണ്ടെന്ന നിലക്കാണ് വിശദീകരണ വിജ്ഞാപനമിറക്കിയതെന്നും മുസ്‌ലിം സമുദായത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (24 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends