Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരള കോൺഗ്രസ്സ് പുകയുന്നു; മോൻസ് ജോസഫ് എം എൽ എയുമായി ചർച്ചകൾ നടത്തുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണൻ ഇടതു മുന്നണിയിൽ പ്രവേശനം കിട്ടിയ ഫ്രാൻസിസ് ജോർജിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്

29 JANUARY 2019 08:34 PM IST
മലയാളി വാര്‍ത്ത

മോൻസ് ജോസഫ് എം എൽ എയുമായി ചർച്ചകൾ നടത്തുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണൻ ഇടതു മുന്നണിയിൽ പ്രവേശനം കിട്ടിയ ഫ്രാൻസിസ് ജോർജിന് നിർദ്ദേശം നൽകിയതായി വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട്.

ഇപ്പോൾ കേരള കോൺഗ്രസ് എമ്മിലുള്ള പി ജെ ജോസഫിനെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും കോടിയേരി അറിയിച്ചു. ഫ്രാൻസിസ് ജോർജിന് ഇടുക്കി സീറ്റ് നൽകണമെങ്കിൽ മെത്രാൻമാർ പറയണമെന്നും സി പി എം തീരുമാനിച്ചതായാണ് വിവരം. ജോയ്‌സ് ജോർജാകട്ടെ മെത്രാന്മാരുടെ പ്രിയപ്പെട്ടവനും.

അതേസമയം ജോയ്സ് ജോർജ് വീണ്ടും സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇടുക്കി ബിഷപ്പിന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം. ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകിയാൽ അടുത്തിടെ ഇടതുമുന്നണിയിലെത്തിയ എല്ലാവർക്കും സീറ്റ് നൽകേണ്ടി വരും എന്നതാണ് വിഷയം. അതിനാൽ ജോയ്സിന് തന്നെ സീറ്റ് നൽകി തത്കാലം കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നായിരിക്കും തീരുമാനം.ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകുമെന്ന് അറിഞ്ഞാണ് ജോയ്സ് രംഗത്തെത്തിയത്. ഫ്രാൻസിസ് ജോർജ് ഇടുക്കി ബിഷപ്പ് ഹൗസിൽ നിന്നും ഇറങ്ങുന്നില്ല. എങ്ങനെയെകിലും സീറ്റ് ഒപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇടുക്കി മെത്രാനാകട്ടെ മനസ് തുറക്കുന്നില്ല. കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നറിയുന്നു.

പി ജെ ജോസഫിനേക്കാൾ അണികൾ ഫ്രാൻസിസ് ജോർജിനുണ്ടെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. അത് ശരിയാണെന്ന് വിവിധ സർവേകൾ നിന്നും ഇടതുമുന്നണി മനസിലാക്കിയിട്ടുണ്ട്. പല നിർണ്ണായക ഘട്ടങ്ങളിലും കോൺഗ്രസിനോട് അമിത വിധേയത്തം കിട്ടിയിട്ടുള്ള പി ജെ ജോസഫിനോട് ഒട്ടും മമതയില്ല സി പി എമ്മിന്.

കേരള കോൺഗ്രസ് എമ്മിലെ നേതാക്കളെ അതിൽ നിന്നും വേർപ്പെടുത്തി ഇടതുമുന്നണിയിൽ കൊണ്ടു വരേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ കേരള കോൺഗ്രസ് എമ്മിനെ മൊത്തം ഇടതുമുന്നണിയിൽ കൊണ്ടുവരാനാണ് തീരുമാനം . അതിനുള്ള സാധ്യത കുറവാണ്. കെ. എം. മാണി ഇടതുമുന്നണിയുമായി അടുത്തപ്പോൾ അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിച്ചത് പിജെ ജോസഫാണെന്ന് ഇടതുമുന്നണി കരുതുന്നു. അതിൽ അവർക്ക് ശക്തമായ പ്രതിഷേധവുമുണ്ട് . പി ജെ ജോസഫിന്റെ ഇപ്പോഴത്തെ പ്രകോപനം ശാശ്വതമല്ലെന്നും ഇടതുമുന്നണി കരുതുന്നു. അതുകൊണ്ടു തന്നെ അതിൽ കടിച്ച് പല്ല് കളയേണ്ടതില്ലെന്നാണ് തീരുമാനം. പി ജെ ജോസഫിന്റെ ഭാവി അത്ര ശോഭനമല്ലെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.ജോസഫിനെ ഭരിക്കുന്നത് മോൻസാണെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് പിജെ ജോസഫ് കേരള കോൺഗ്രസിൽ കലാപം ഉയർത്തിയത്. ഇടുക്കിയിലോ ചാലക്കുടിയിലോ സീറ്റ് വേണമെന്നാണ് ആവശ്യം. ജോസ് കെ മാണിക്കെതിരെയും ജോസഫ് രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കേ കേരള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലഭിച്ചില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ജോസ് കെ.മാണിയുടെ കേരള യാത്രയെന്ന് ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിക്ക് രണ്ട് സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റിമില്ലെന്നും ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു.

ജോസ് കെ.മാണിയുടെ യാത്രയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്.

ജോസ് കെ.മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണോ യാത്രയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; പാര്‍ട്ടി നടത്തുന്ന പരിപാടിയാണ്. അത് ജോസ് കെ.മാണി നയിക്കുന്നു എന്ന് മാത്രം. ജനാധിപത്യ കേരള കോണ്‍ഗ്രസടക്കം പുറത്തുള്ള കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുക പതിവാണന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു ജോസഫിന്‍റ മറുപടി. കേരളയാത്ര നടക്കുന്നതിനിടെ മറ്റന്നാള്‍ ഗാന്ധി സ്റ്റഡി സെന്ററിന്റ ആഭിമുഖ്യത്തില്‍ ജോസഫ് തിരുവനന്തപുരത്ത് സര്‍വമത പ്രാര്‍ഥന യജ്‍ഞം സംഘടിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ തെളിവാണന്നും സൂചനയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends