Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ഈ നാട്ടില്‍ നടക്കുന്ന പല സംഭവവികാസങ്ങളും കാണുമ്പോള്‍ പലര്‍ക്കും തോന്നിയിട്ടുണ്ട്, അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി അക്ബര്‍ എന്ന യുവാവ് തന്റെ അനുഭവം പറയുന്നു

29 JANUARY 2019 08:06 PM IST
മലയാളി വാര്‍ത്ത

സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ഈ നാട്ടില്‍ നടക്കുന്ന പല സംഭവവികാസങ്ങളും കാണുമ്പോള്‍ പലര്‍ക്കും തോന്നിയിട്ടുണ്ട്. അന്യജാതിയില്‍ പെട്ട യുവാവിനെ സ്‌നേഹിച്ച മകളെ കൊന്ന പിതാവും കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ ഭാര്യയുടെ പിതാവും സഹോദരനും കൊന്ന സംഭവങ്ങളും അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊന്നതും കരുനാഗപ്പള്ളിയില്‍ സുഹൃത്തായായ യുവതിക്കൊപ്പം ബീച്ചിലിരുന്ന യുവാവിനെ നാട്ടുകാര്‍ സദാചാര പൊലീസിംഗിന് വിധേയമാക്കിയതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്തതും കാസര്‍കോട്ടെ പ്രസിദ്ധമായ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രം പ്രത്യേകം പന്തി ഏര്‍പ്പെടുത്തുന്നതും കേരളത്തില്‍ ഭ്രാന്തമായ മനസുകള്‍ ഇപ്പോഴും ഉണ്ടെന്നതിന് തെളിവാണ്. ഇതുപോലുള്ള മറ്റൊരു സംഭവത്തിലേക്ക് വരാം....

ബന്ധുവായ സ്ത്രീയുടെ മരണം അറിഞ്ഞ്, തൊണ്ണൂറ്റയഞ്ചു കിലോമീറ്റര്‍ യാത്രചെയ്ത് മരണവീട്ടില്‍ എത്തിയ അക്ബര്‍ യുവാവിനെ സ്വീകരിച്ചത് ഈ വാക്കുകളാണ്- 'ദയവുചെയ്ത് അന്യ പുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത്'. മരിച്ച സ്ത്രീയുടെ ഫോട്ടോ സഹിതമുള്ള മുന്നറിയിപ്പ് വീടിന്റെ ചുമരിലും മുന്‍വാതിലിലും എഴുതിയൊട്ടിച്ചിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കളായ, മറ്റ് പുരുഷന്മാര്‍ (60വയസ്സിനു മുകളിലുള്ളവര്‍) സാധാരണ ചെയ്തുവരാറുള്ളതു പോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വെള്ളവസ്ത്രമണിഞ പുരോഹിതന്മാര്‍ അവരെ തടഞു നിര്‍ത്തി കാണരുതെന്ന് കല്പിച്ചു. മുന്നറിയിപ്പ് വായിച്ച യുവാവ് അതിന്ന് ശ്രമിക്കാതെ പുറത്തു തന്നെയിരുന്നു. മതപുരോഹിതന്മാര്‍ മതത്തിന്റെ പേരില്‍ പഴയ വാറോലകള്‍ പലതും പുനരവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യത്വം അല്ല മതത്വമാണ് ഇന്ന് മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും. ഹൃദയവേദനയും ദുഖവും തോന്നുന്നെന്ന് അക്ബര്‍ പറയുന്നു. മതാന്ധത ബാധിച്ച പുരോഹിതപ്പരിഷകള്‍ മനുഷ്യരെ തരംതിരിച്ച് അന്യരാക്കിക്കൊണ്ടിരിക്കുന്നു. മൗനം വിദ്വാനു ഭൂഷണം.കിരാതന്‍മാരായ പുരോഹിതന്മാര്‍ മതാന്ധത ബാധിച്ച കഴുതക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന കലികാലത്തിലാണ് നാം ജീവിക്കുന്നത്. മരിച്ചത് സ്ത്രീയായാലും പുരുഷനായാലും കേവലം മയ്യത്താണ് അഥവാ ശവശരീരമാണ്(സ്ത്രീലിംഗമോ പുല്ലിംഗമോ അല്ലാത്ത വാക്കാണതെന്ന് ഞാന്‍ കരുതുന്നു,ശവം എന്ന വാക്കും അങ്ങിനെതന്നെയാണല്ലോ).

' ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ഒരു ശവശരീരത്തോട് ഒരു സ്ത്രീക്കായാലും പുരുഷനായാലും തോന്നുന്ന വികാരം സഹതാപമാണ്, ലൈംഗീകതയല്ല.ലൈംഗീതയാണെന്നു കരുതുന്നവരുടെ ഹൃദയങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന രോഗത്തിന് മരുന്നില്ല.അവരെ മനുഷ്യത്വം പഠിപ്പിക്കുക എന്നത് മാത്രമാണ് പരിഹാരം. മതം മനുഷ്യനുവേണ്ടിയാണോ?അതോ മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ? യേശുക്രിസ്തു തന്റെ കാലഘട്ടത്തിലെ പുരോഹിതപ്പരിഷകളോട്,'ശാബ്ബത്ത്(മതനിയമം)മനുഷ്യനുവേണ്ടിയാണോ,അതോ മനുഷ്യന്‍ ശാബ്ബത്തിന് വേണ്ടിയാണോ'എന്ന് ചോദിച്ചു. ഫലം എന്തായിരുന്നുവെന്ന് നമുക്കെല്ലാം നന്നായി അറിയാം,അത് ചരിത്രമാണ്.അദ്ദേഹത്തിന് കുരിശുമരണമാണ് അവര്‍ വിധിച്ചത്. പിന്നെയല്ലെ നിസ്സാരനായ ഈ ഞാന്‍!!!.'
ചിലതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും അക്ബര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends