സർ, ഞാനും എന്റെ സഖാക്കളും ആണുങ്ങളെ പോലെ പോരാടി....;അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ നേതാവും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്‍പിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓർമകൾ പങ്കുവച്ച് രാഷ്ട്രീയ നിരീക്ഷകൻ റോയ് മാത്യു

മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ നേതാവും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്‍പിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓർമകൾ പങ്കുവച്ച് രാഷ്ട്രീയ നിരീക്ഷകൻ റോയ് മാത്യു .ഫേസ് ബുക്കിലൂടെയാണ് റോയ് മാത്യു ജോര്‍ജ് ഫെര്‍ണാണ്ടസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നെഴുതിയത്.ജോർജ് ഫെർണാണ്ടസിനെ പ്പോലെ ഇത്ര സാഹസികമായി ജീവിച്ചു മരിച്ച മറ്റൊരു രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടില്ല എന്ന് റോയ് മാത്യുപറയുന്നു. ബെറോഡ ഡൈനാമിറ്റ് കേസിൽ പ്രതിയായിരുന്ന ജോർജ് ഫെര്‍ണാണ്ടസ് ഡൽഹിയിലെ ചീഫ് മെട്രോപ്പോലീറ്റൻ മജിസ്ട്രേറ്റിന് നൽകിയ ഐതിഹാസികമായ മൊഴി ഏകാധിപതിക്കെതിരെയുള്ള ചരിത്ര പ്രഖ്യാപനമായിരുന്നു എന്ന് റോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സർ, ഞാനും എന്റെ സഖാക്കളും ആണുങ്ങളെപ്പോലെ പോരാടി.....
1989 ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു വി പി സിംഗിനേയും ജോർജ് ഫെർണാണ്ടസിനേയും ഞാൻ ഡൽഹിയിലെ ജനതാദൾ ഓഫീസിൽ വെച്ച് കലാകൗമുദിക്കു വേണ്ടി സംസാരിച്ചത്. സുഹ്റു ത്ത് കെവി രവിശങ്കറായിരുന്നു ഫോട്ടോ എടുത്തത്. സെൽഫി കൾച്ചർ ഇല്ലായിരുന്നതുകൊണ്ട് ഫെർണാണ്ടസിനും സിംഗിനുമൊപ്പം പടമെടുക്കാനും അന്ന് കഴിഞ്ഞില്ല.
അക്കാലത്തെ പ്രതിപക്ഷ ഐക്യത്തിനെതിരായി ഇ എം എസും മാർക്സിസ്റ്റ് പാർടിയും സ്വീകരിക്കുന്ന നിലപാടിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഫെർണാണ്ടസ് അന്ന് സംസാരിച്ചത്.കലാകൗമുദി യിലെ ഫെർണാണ്ടസിന്റെ ഇൻറർവ്യൂ കേരളത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്ന്
ജനതാദൾ ബിജെപിയുമായി സഖ്യത്തിലേർപ്പെ ടുന്നതിനെ ഇ എം എസ് ശക്തിയായി എതിർത്തിരുന്നു. പക്ഷേ, ഇ എം എസിന്റെ എതിർപ്പുകൾ അവഗണിച്ച് വി പി സിംഗ് പിന്നീട് ബി ജെ പി സഹായത്തോടെ പ്രധാനമന്ത്രിയായി. താനൊരു സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെ ടുമ്പോഴും കമ്യൂണിസ്റ്റ് കാരോടും കമ്യൂണിസ്റ്റ് ആശയങ്ങളോടും ഒരു ആന്റി കമ്യൂണിസ്റ്റിന്റെ കാഴ്ചപ്പാട് വെച്ചു പുലർത്തിയ ആളായിരുന്നു ജോർജ് . ബിജെപിയുമായി ജനതാദൾ സഖ്യമുണ്ടാക്കുന്നതിനെതിരെ ഇ എം എസിന്റെ നിലപാടുകളെ വിമർശിച്ചു കൊണ്ടിങ്ങനെ പറഞ്ഞു. _
" നിങ്ങള് ഉദ്ദേശിക്കുന്ന സി പി എം ഇന്ത്യയിലെ അത്ര വലിയ ശക്തിയൊന്നുമല്ല. ബംഗാളിലും കേരളത്തിലും മറ്റ് കക്ഷികളുടെ സഹായത്തോടെ സി പി എമ്മിന് അധികാരത്തിൽ വരാൻ കഴിഞ്ഞേക്കും. , എന്ന് കരുതി ഹിന്ദി മേഖലയിൽ സ്വന്തം നിലയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെ പ്പോലും വിജയിപ്പിക്കാനുള്ള അംഗബലമിയാത്ത പാർടിയാണി.സി പി എം - രാജീവാണോ ബിജെപിയാണോ യഥാർത്ഥ ശത്രുവെന്ന് അവരിനിയും പറഞ്ഞിട്ടില്ല.. ഡോഗ് മാറ്റിക് ഡയലോഗുകൾ ഉയർത്തി വിട്ട് ഒഴിഞ്ഞു മാറുന്ന ഇ എം എസിന്റെ സമീപനം ഒട്ടും ശരിയല്ലാ എന്ന അദി പ്രായക്കാരനാണ് താനെന്നും ജോർജ് പറഞ്ഞു. "
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ നിലപാടുകൾ മാറ്റുന്ന ജോർജിന് അതിലൊന്നും യാതൊരു കുറ്റബോധ വുമുണ്ടായിരുന്നില്ല.. 1979 ജൂലൈ 27 ന് പാർലമെൻറിൽ മൊറാർജി ദേശായിക്കെതിരെ വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയെ ശക്തിയായി പിന്തുണച്ചു സംസാരിച്ച ജോർജ് പിറ്റേന്ന് കാലു മാറി. ധനകാര്യ മന്ത്രിയായിരുന്ന
വി പി സിംഗിന്റെ സാമ്പത്തിക നയങ്ങളെ എതിർത്ത ജോർജിന് സിംഗിനെ പിന്തുണയ്ക്കാനും മടി ഉണ്ടായിരുന്നില്ല.
അതാണ് ജോർജ്.
അടിയന്തരാവസ്ഥക്കാലത്ത് താൻ തിരുവല്ലായിൽ ഡോ. എം. എം തോമസിന്റെ വീട്ടിൽ താമസിച്ച കാര്യങ്ങളൊക്കെ അന്ന് എന്നോട് പറഞ്ഞിരുന്നു. വൈദികന്റെ കുപ്പായമിട്ട് അവിടൊക്കെ കറങ്ങി നടന്നതായി കഥകൾ കേട്ടിരുന്നു.
ജോർജ് ഫെർണാണ്ടസിനെ പ്പോലെ ഇത്ര സാഹസികമായി ജീവിച്ചു മരിച്ച മറ്റൊരു രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടില്ല.
എന്റെ ആത്മ സുഹ്രത്തും മാധ്യമ പ്രവർത്തകനുമായ വി കെ. ചെറിയാൻ ഫെർണാണ്ടസിനെ.ക്കുറിച്ച് വിശദമായ ജീവ ചരിത്ര മെഴുതി ക്കൊണ്ടിരിക്കയാണ്. ഉടൻ പുറത്തിറങ്ങുമെ ന്നാണറിയുന്നത്.
ബെറോഡ ഡൈനാമിറ്റ് കേസിൽ പ്രതിയായ ജോർജ് ഡൽഹിയിലെ ചീഫ് മെട്രോപ്പോലീറ്റൻ മജിസ്ട്രേറ്റിന് 1977 ഫെബ്രുവരി 10 ന് നൽകിയ മൊഴി ചരിത്ര മാ ണ്. ഏകാധിപതിയായ ഭരണാധികാരിക്കെതിരെ യുള്ള തന്റെ സമരം രാജ്യ സ്നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എഴുതി നൽകിയ സ്റ്റേറ്റ്മെന്റിന്റെ അവസാന ഭാഗത്തിങ്ങനെ പറഞ്ഞിട്ടുണ്ട്. - ഏകാധിപതിക്കെതിരെയുള്ള ചരിത്ര പ്രഖ്യാപനമായിരുന്നു ജോർജിന്റെ മൊഴി.
രോമാഞ്ചമുണ്ടാക്കുന്ന ചരിത്ര മൊഴിലെ അവസാന ഖണ്ഡികൾ വായിക്കുക--
Dictactorship does violence to the spirit of man. It is neither legal , constitutional or even, moral. It leaves the people no legal and constitutional means to fight it. And even then , to fight it remains an inalienable right of all men., of all those who believe in the sacredness, dignity and freedom of man.
As Gandhiji said given the choice between cowardice and violence to resist evil, he would not hesitate to choose, and he recommended that the people choose, violence. While my belief in non violence is a conviction., inherited from one of the greatest thinkers and humanists, Dr. Ram Manohar Lohia . I also believe , as Gandjiji believed , no doubt Lohia himself believed , that injustice and evil should be fought wherever it raises it head. My fight against the dictactorship was born out of such convictions and it never entitled killing, or what the prosecution says, " criminal force".
In all the evidences that has been cooked up and marshalled against me in this case, prosecution, in spite of their best efforts, could not even allege that I and the movement that I built up caused a single death, what to speak of violence..
Some twenty five years ago, Dr. Lohia had written:
"When Hitler came to power in Germany, it was easy enough to notice how those brave and valiant and thinking Europeans belonging to Socialist and Communist parties had lost all their manhood and, although I regret to have say this word , behaved more or less like rats, scurrying to and fro for shelter from Hitler. "
Sir, I am proud , very proud indeed, that when Mrs. Gandhi became the dictactor, I and my Comrades behaved like MEN.
George Fernandes
February 10, 1977
സർ, ഞാനും എന്റെ സഖാക്കളും ആണുങ്ങളെ പോലെ പോരാടി. .. ഈ വാക്കുകൾ പോരാളിക്കു മാത്രം പറയാൻ കഴിയുന്ന വാക്കുകളാണ്. ബെറോഡ ഡൈനാമിറ്റ് കേസിൽ ജോർജിനേയും സിജി കെ റെഡിയേയും ചങ്ങലയിൽ ബന്ധിതരാക്കി കോടതിയിലേക്ക് കൊണ്ടു വരുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമാണ് - സർവോപരി ഏകാധിപതികൾക്കെതിരെയുള്ള ചൂണ്ടു പലകയാണ് ആ ചിത്രം
ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ അന്ത്യം . 88 വയസായിരുന്നു. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൗര ബോധത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ശബ്ദത്തിന്റെയും രൂപത്തില്‍ ഉയര്‍ന്നു വന്ന തീപ്പൊരി നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. തെക്കേ ഇന്ത്യയില്‍ ജനിച്ച്, മുംബൈയില്‍ രാഷ്ട്രീയം പഠിച്ച്, ഗംഗാതടത്തില്‍ പയറ്റിത്തെളിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.
https://www.facebook.com/Malayalivartha
























