ക്ഷേത്രങ്ങളില്‍ പ്രസാദമൂട്ടിനും പള്ളികളില്‍ ഉള്‍പ്പെടെ ഊട്ടുനേര്‍ച്ചയ്ക്കും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ക്ഷേത്രങ്ങളില്‍ പ്രസാദമൂട്ടിനും പള്ളികളില്‍ ഉള്‍പ്പെടെ ഊട്ടുനേര്‍ച്ചയ്ക്കും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവുപ്രകാരം ഇനി രജിസ്‌ട്രേഷനില്ലാതെ ഭക്ഷണമോ കഴിക്കുന്ന പ്രസാദമോ വിതരണം ചെയ്യാന്‍ പാടില്ല. ചട്ടം വൈകാതെ പ്രാബല്യത്തിലാകും. ലംഘിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ പിഴയിടാം. അതല്ലെങ്കില്‍ ആറുമാസത്തെ തടവും ലഭിച്ചേക്കാം.
ആരാധനാലയങ്ങളില്‍നിന്നു നല്‍കുന്ന ലഘുഭക്ഷണം, വെള്ളം എന്നിവയ്ക്കും ചട്ടമനുസരിച്ച് അനുമതി തേടണം. പുതിയ നിര്‍ദേശത്തെത്തുടര്‍ന്നു ഗുരുവായുര്‍ ക്ഷേത്രം രജിസ്‌ട്രേഷന് അപേക്ഷ നല്‍കി. രജിസ്‌ട്രേഷനു 100 രൂപയാണ് വാര്‍ഷികഫീസ്. ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. വലിയതോതില്‍ പ്രസാദഊട്ട് ദിവസവും നടത്തുന്നവര്‍ക്ക് പ്രതിവര്‍ഷ നിരക്ക് 2000 രൂപ. അപേക്ഷകന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും നല്‍കണം. ഇതുസംബന്ധിച്ച് വിവിധ ജില്ലകളില്‍ ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























