Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാമാങ്കത്തിന്റെ രക്ഷാധികാരത്തിന് വേണ്ടി വള്ളുവനാടന്‍ സേനാനികള്‍ അങ്കംവെട്ടി മരിച്ചെങ്കില്‍ ആ പേരിലെടുത്ത സിനിമ പൂര്‍ത്തിയാകും മുമ്പ് സംവിധായകനും നിര്‍മാതാവും തമ്മില്‍ പോര് തുടങ്ങി, അത് കോടതി കയറുകയാണ്...

29 JANUARY 2019 07:17 PM IST
മലയാളി വാര്‍ത്ത

ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ രക്ഷാധികാരത്തിനായി ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടാം പില്‍ക്കാലത്ത് മാമാങ്കത്തിലെ പ്രധാന സംഭവമായി മാറി എന്നാണ് ചരിത്രം. ചരിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കുകയാണ്. മാമാങ്കം എന്ന സിനിമ പൂര്‍ത്തിയാകും മുമ്പ് സംവിധായകനും നിര്‍മാതാവും തമ്മില്‍ അങ്കം തുടങ്ങി. രണ്ട് പേരുടെയും ഭാഗത്ത് വീഴ്ചകളുണ്ടെന്നാണ് അണിയറയിലുള്ളവര്‍ പറയുന്നത്. ആദ്യത്തെ ഷെഡ്യൂളില്‍ സഹകരിച്ച പല ടെക്‌നീഷ്യന്‍സും അസോസിയേറ്റ്‌സും രണ്ടാമത്തെ ഷെഡ്യൂളിന്റെ ഭാഗമാകാതിരുന്നതും അതിനാലാണ്.

ഷൂട്ടിങ്ങിനെന്ന പേരില്‍ എറണാകുളത്ത് കണ്ണായ മേഖലയിലുള്ള തണ്ണീര്‍ത്തടങ്ങള്‍ ബിസിനസുകാരനായ നിര്‍മാതാവ് വേണു കുന്നപ്പള്ളി നികത്തി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരുന്നാവായയില്‍ ഷൂട്ടിങ്ങ് നടത്താമെന്ന സംവിധായകന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് സിനിമയുടെ മറവില്‍ നിലം നികത്തി നിര്‍മാതാവ് സെറ്റിട്ടത്. മമ്മൂട്ടിയും നിര്‍മ്മാതാവും അതിഗംഭീരം എന്ന് പറഞ്ഞ തിരക്കഥ തിരുത്താന്‍ നിര്‍മാതാവി സ്‌ക്രിപ്റ്റ് ഡോക്ടറെ നിയോഗിച്ചിരിക്കുകയാണെന്നാണ് സംവിധായകന്‍ സജീവ് പിള്ളയുടെ ആരോപണം. മാമാങ്കമത്തിലെ ഹൈന്ദവത പൂര്‍ണ്ണമായി പുറത്തേക്കു വന്നില്ലെന്ന് സംഘിയായ നിര്‍മ്മാതാവിന് പരാതിയുണ്ടെന്നാണ് സജീവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നത്. ഹിന്ദുമൂല്യങ്ങള്‍ കൂടുതലായി വരണമത്രേ. എന്നാണ് നിര്‍മാതാവിന്റെ വാശിയെന്ന് സംവിധായകന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ വി.എസ് ശ്യാംലാല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടു.

36 ദിവസത്തെ ഷൂട്ടിങ് നടന്നിട്ടുണ്ട്. 40 ശതമാനം പൂര്‍ത്തിയായി. തിരക്കഥ വായിച്ചവരെല്ലാം മനോഹരമാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ സംവിധായകന്‍ എന്നനിലയില്‍ സജീവ് പോരെന്നാണ് ചിത്രവുമായി സഹകരിച്ച പലരും നിര്‍മാതാവും ആരോപിക്കുന്നത്. ഇതേ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂത്തതോടെ ഫെഫ്ക ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. നായകനായ മമ്മൂട്ടിയുടെ കയ്യില്‍ പോലും കാര്യങ്ങള്‍ നിന്നില്ല. സംവിധായകനെ എങ്ങനെയും പൂറത്താക്കുക എന്നതായിരുന്നു നിര്‍മാതാവിന്റെ ലക്ഷ്യം. അതിനുള്ള വഴി സംവിധായകന്‍ തന്നെ ഒരുക്കുകയും ചെയ്തു. സംവിധായകനോട് ചോദിക്കാതെ പ്രധാന നടനായ ധ്രുവിനെ നിര്‍മാതാവ് മാറ്റി. അതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.

സംവിധായകന്‍ ഫെഫ്കയ്ക്ക് വീണ്ടും പരാതി നല്‍കി. അവിടെയാണ് സംവിധായകന്‍ സ്വയം വരുത്തിയ പിഴ നിര്‍മാതാവ് മുതലെടുത്തത്. 12 വര്‍ഷം റിസര്‍ച്ച് ചെയ്ത് സജീവ് പിള്ള തയ്യാറാക്കിയ തിരക്കഥയുടെ മുഴുവന്‍ അവകാശവും അദ്ദേഹം നിര്‍മാതാവിന് എഴുതി നല്‍കിയിരുന്നു. ബിസിനസുകാരനായ നിര്‍മാതാവ് തന്റെ കൗശലബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ കരാറില്‍ സംവിധായകന്‍ എങ്ങനെയോ ഒപ്പുംവെച്ചു.

അത് പ്രകാരം സംവിധായകനെ വരെ ഈ പ്രോജക്ടില്‍ നിന്ന് മാറ്റാന്‍ നിര്‍മാതാവിന് അധികാരമുണ്ട്. അങ്ങനെ ഫെഫ്കയ്ക്ക് പോലും ഇടപെടാനാകാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. അവസാനവട്ട ഒത്തുതീര്‍പ്പെന്ന നിലയില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധായകന്‍ എം. പത്മകുമാറിനെ കൊണ്ട് പൂര്‍ത്തിയാക്കാനും ടൈറ്റിലില്‍ സജീവിന്റെ പേര് വയ്ക്കാനും തീരുമാനിച്ചു. ഇതിനെതിരെ സജീവ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. അങ്ങനെ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്ന മാമാങ്കം കോടതിയും കയറുന്നു.... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends