സമയം കളയല്ലേ എന്ന് കോടതി പറഞ്ഞിട്ടും വി.എസ് അടങ്ങുന്നില്ല, ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് വീണ്ടും രംഗത്തെത്തി, കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി

സമയം കളയല്ലേ എന്ന് കോടതി പറഞ്ഞിട്ടും വി.എസ് അടങ്ങുന്നില്ല, ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് വീണ്ടും രംഗത്തെത്തി. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും വി.എസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനായി സമയം കളയാനില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജി മാര്‍ച്ച് അഞ്ചിന് പരിഗണിക്കാമെന്നും അറിയിച്ചു.
കേസില്‍ പുനരന്വേഷണ ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാരാണ്. എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ. രാജുവുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വി.എസ്. കോടതിയില്‍ ആരോപിച്ചു. ഐസ്‌ക്രീം പാര്‍ലര്‍കേസ് വി.എസ് ആയുധമാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ടാമത് അധികാരത്തിലെത്താന്‍ ഇതേ കേസ് അദ്ദേഹം തുറുപ്പുചീട്ടായി ഇറക്കിയിരുന്നു. മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ എ.ഡി.ജി.പി വിന്‍സെന്റ് എം. പോളിനെ കൊണ്ട് ഐക്രീംകേസ് അന്വേഷിപ്പിച്ചു. സംഭവം വിവാദമായതോടെ യു.ഡി.എഫിന്റെ സീറ്റുകളുടെ എണ്ണവും കുറഞ്ഞു. വി.എസ് വീണ്ടും അധികാരത്തിലെത്തുമെന്ന് സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ സി.പി.എം പല സീറ്റുകളും തോറ്റുകൊടുക്കുകയായിരുന്നു.
1997ലാണ് കോഴിക്കോട് നഗരത്തില്‍ ശ്രീദേവി എന്ന സ്ത്രീ നടത്തിയിരുന്ന ഐസ്‌കീം പാര്‍ലര്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നെന്ന വാര്‍ച്ച പുറത്തുവന്നത്. മുസ്്‌ലിംലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടിയുടെ പേര് കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദമായത്. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്നും സമ്മര്‍ദ്ദം ചെയ്ത് മൊഴി മാറ്റിച്ചെന്നും 2005ല്‍ റജീന മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയതോടെ എ.കെ ആന്റണി മന്ത്രിസഭയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി രാജിവെച്ചു. കുഞ്ഞാലിക്കുട്ടി പണം കൊടുത്ത് സാക്ഷികളെ സ്വാധീനിച്ചെന്ന് 2011ല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് കെ എ റൌഫ് വെളിപ്പെടുത്തിയതോടെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ റൗഫ് പണം നല്‍കിയെന്ന് ഇരകളായ റെജീന, റോസ്‌ലിന്‍, ബിന്ദു, റെജുല എന്നിവര്‍ മൊഴി നല്‍കിയിരുന്നു. ചാലപ്പുറത്തെ ഒരു വീട്ടില്‍ റൗഫും ചേളാരി ഷെരീഫും വക്കീലും ചേര്‍ന്ന് മൊഴി മാറ്റിപ്പഠിപ്പിക്കാന്‍ ശ്രമിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു ഓണക്കാലത്ത് ചേളാരി ഷെരീഫ് വിളിക്കുകയും ക്രൈംബ്രാഞ്ച് ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ പറയുകയും ചെയ്തു. അതിനൊക്കെ എങ്ങനെ മറുപടി നല്‍കണമെന്ന് ചേളാരി ഷെരീഫ് പഠിപ്പിച്ചു. മൊഴി മാറ്റിപ്പറഞ്ഞാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടിത്തി. ഷെരീഫ് പറഞ്ഞ ചോദ്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ചത്. ഭീഷണിയെ തുടര്‍ന്ന് അവര്‍ പഠിപ്പിച്ച മൊഴി പറയുകയായിരുന്നെന്നും ഇവരുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















