Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കടക്കെണി കാരണം ഇടുക്കിയിൽ കർഷകൻ അത്മഹത്യ ചെയ്തപ്പോൾ പിണറായി സർക്കാർ പത്ത് കോടി മുടക്കി വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു

29 JANUARY 2019 09:04 PM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ മൂന്നാം വാർഷികം ജില്ലാ തലത്തിൽ ആഘോഷിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാർക്ക് ഇതിന്റെ ചുമതലയും നൽകി. ഇതിനുവേണ്ടി കഴിഞ്ഞ ദിവസമാണ് പത്ത് കോടി അനുവദിച്ച് ഉത്തരവിറക്കിയത്. ഇത് പ്രചരണ പരിപാടികൾക്ക് വേണ്ടി മാത്രമാണ്. ജില്ലകളിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു കാണിക്കുന്ന ചർച്ചകളും എക്സിബിഷനും നടത്തും. ചർച്ചകൾക്ക് വേണ്ടി മാത്രം നാലു കോടിയാണ് ചെലവഴിക്കുന്നത്.

പ്രചരണ പരിപാടികൾ സ്വകാര്യ മേഖലയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സർക്കാരുമായി അടുപ്പം പുലർത്തുന്ന പരസ്യകമ്പനികൾക്കാണ് ചുമതല. ആറ് കോടി രൂപയാണ് കുറ്റൻ ഹോർഡിങ്ങുകൾക്ക് മുടക്കുന്നത്.

ഇടുക്കി തോപ്രാംകുടിയിൽ സഹദേവൻ എന്ന കർഷകനാണ് കടക്കെണി കാരണം ആത്മഹത്യ ചെയ്തത്. 12 ലക്ഷം രൂപയായിരുന്നു കടം. കാർഷികകടമായി ബാങ്കിൽ നിന്നും എടുത്തതാണ് 12 ലക്ഷം രൂപ. പ്രളയവും മറ്റും കാരണം തുക തിരിച്ചടക്കാനാവാതെ വന്നപ്പോഴാണ് ആതമഹത്യ ചെയ്തത്.ഇടുക്കിയിൽ ഇതിനുമുമ്പും ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.

പ്രളയാനന്തര കേരളം കെട്ടിപടുക്കാൻ പണമില്ലെന്നാണ് സർക്കാർ വിലപിക്കുന്നത്. കേന്ദ്രത്തിന് തങ്ങൾ നൽകിയ അപേക്ഷകളെല്ലാം നിരാകരിച്ചതായി കേരളം പറയുന്നു. സർക്കാർ മുണ്ടു മുറുക്കി ഉടുക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. പണമില്ലാത്തതിനാൽ സർക്കാർ ജീവനക്കാരുടെ ഡി.എ. പോലും നൽകിയിട്ടില്ല. ഇത്തരത്തിൽ സാമ്പത്തിക പരാധീനതകൾ തുടരുന്നതിനിടയിലാണ് പത്ത് കോടി പ്രചരണത്തിനായി സർക്കാർ നീക്കിവച്ചത്. മൂന്നു വർഷം കൊണ്ട് എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നും കരസ്ഥമാക്കാത്ത സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യം നവോത്ഥാനം എന്നതാണ്. നവേത്ഥാന സർക്കാരാണെന്ന നേട്ടമാണ് പിണറായി ഉയർത്തി പിടിക്കുന്നത്.

മൂന്നാം വാർഷികത്തിന്റെ ഉദഘാടനം കോഴിക്കോട്ടും സമാപനം തിരുവനന്തപുരത്തുമാണ്. പ്രളയത്തെ തുടർന്നുള്ള സർക്കാർ മേളകളിൽ പലതും സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. അന്തർദേശീയ ചലച്ചിത്ര മേളയും സ്കൂൾ യുവജനോത്‌സവവും അനാർഭാടമായാണ് നടത്തിയത്. അതിനിടയിൽ പ്രചരണത്തിന് വേണ്ടി 10 കോടി മാറ്റിവച്ചത്.

പാർലെമെന്റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ കോടികൾ മുടക്കി പ്രചരണം നടത്തുന്നത്. വികസന പദ്ധതികളെക്കാൾ വിപ്ലവ പദ്ധതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരൊക്കെ വികസനം മുടക്കികളാണെന്നാണ് സർക്കാർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends