Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന സംഗമ വേദിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ പ്രവര്‍ത്തകരുടെ കുത്തൊഴുക്ക്, ആവേശം കാരണം രാഹുലിന്റെ പ്രസംഗം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു

29 JANUARY 2019 04:57 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന സംഗമ വേദിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ പ്രവര്‍ത്തകരുടെ കുത്തൊഴുക്ക്. സംഗമം നടക്കുന്ന കൊച്ചി മറൈന്‍ഡ്രൈവിലെ വേദിയിലേക്ക് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. വേദിയുടെ ഇരുവശത്തും നിന്ന് പ്രവര്‍ത്തകര്‍ രാഹുലിനെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും തിക്കുംതിരക്കും ഉണ്ടാക്കി. പ്രവര്‍ത്തകര്‍ ആവേശം കാട്ടെരുതെന്നും സേവാദള്‍ പ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കണമെന്നും കെ.പി.സി.സി വൈസ്പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പലതവണ മൈക്കിലൂടെ പറഞ്ഞെങ്കിലും അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. രാഹുല്‍... രാഹുല്‍.. എന്ന മുദ്രാവാക്യവുമായി അവര്‍ നിലയുറപ്പിച്ചു.

മറൈന്‍ഡ്രവിലെ വേദിയില്‍ മുപ്പതിനായിരം പ്രവര്‍ത്തകര്‍ എത്തുമെന്നാണ് കെ.പി.സി.സി നേതൃത്വം കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ അവരെ അമ്പരപ്പിച്ചുകൊണ്ട് അന്‍പതിനായിരത്തിലധികം പേരാണ് എത്തിയത്. സംസ്ഥാനത്തുടനീളമുള്ള ബൂത്ത് ഭാരവാഹികളുടെ സംഗമമായിരുന്നു മറൈന്‍ഡ്രൈവില്‍ നടന്നത്. ബ്‌ളോക്ക്, മണ്ഡലം, ബൂത്ത് നേതാക്കള്‍ക്കായി പ്രത്യേക ഇടം ബാരിക്കേഡ് വെച്ച് വേര്‍തിരിച്ചെങ്കിലും രാഹുലെത്തിയതോടെ അവരുടെയെല്ലാം ആവേശം അണപൊട്ടി ഒഴുകി. എസ്.പി.ജിയുടെ നിര്‍ദ്ദേശപ്രകാരം കനത്തസുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് പ്രവര്‍ത്തകര്‍ അലകടലായി വേദിക്കരുകിലേക്ക് ഒഴുകിയെത്തി. യു.ഡി.എഫ് ചെയര്‍മാന്‍ ബെന്നിബഹാന്‍ പലപ്പോഴും പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് മൈക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു.

വനിതാ പ്രവര്‍ത്തകര്‍ ധാരാളമുണ്ടായിരുന്നു എന്നതാണ് സംഗമത്തിന്റെ മറ്റൊരു പ്രത്യേകത. രാഹുല്‍ഗാന്ധി കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ആവേശമായത് ഉമ്മന്‍ചാണ്ടിയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് ഉമ്മന്‍ചാണ്ടിയുടെ പേര് അനൗണ്‍സ് ചെയ്തത് മുതല്‍ ഒരു മിനിറ്റിന് താഴെയുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിന് വരെ വലിയ കയ്യടിയാണ് ലഭിച്ചത്. അത്രയും ആവേശം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കിട്ടിയില്ല എന്നതും ശ്രദ്ധേയമാണ്. ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞപ്പോഴും വലിയ ആരവമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. അവിടെ മുതല്‍ പ്രവര്‍ത്തകരുടെ വലിയ നിരയായിരുന്നു.

പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ എസ്.പി.ജിയും പൊലീസും നേതാക്കളും ഏറെ പണിപ്പെട്ടു. എസ്.പി.ജിയുടെ നിര്‍ദ്ദേശപ്രകാരം വലിയ ഉയരത്തിലുള്ള ബാരിക്കേടുകളാണ് മറൈന്‍ ഡ്രൈവിലെ മൈതാനത്ത് സ്ഥാപിച്ചിരുന്നത്. അത് പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞപ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ പലരുമെത്തി വഴക്ക് പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അവരോട് തട്ടിക്കയറി. രാഹുല്‍ ഗാന്ധിയെ കാണാനാണ് തങ്ങളെത്തിയതെന്നും അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച ശേഷമേ മടങ്ങൂ എന്നും വാശിയിലായിരുന്നു. അവര്‍. ഇടയ്ക്ക് ചില നേതാക്കള്‍ പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അതിലൊന്നും വഴങ്ങാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. കോണ്‍ഗ്രസുകാരുടെ ഈ ആവേശം രാഹുലിനെ ഏറെ സന്തോഷവാനാക്കി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (18 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends