Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നരേന്ദ്രമോദി രാജ്യത്തെ പണക്കാരനെന്നും പാവപ്പെട്ടവനെന്നും രണ്ടായി വിഭജിച്ചെന്ന് രാഹുല്‍ഗാന്ധി, അധികാരത്തിലെത്തിയാല്‍ വനിതാ സംവരബില്‍ പാസാക്കും, ജി.എസ്.ടി പൊഴിച്ചെഴുതും, എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും

29 JANUARY 2019 05:43 PM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളും വനിതകളും മത്സരരംഗത്തുണ്ടാകുമെന്നും അവരൊക്കെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ആലത്തൂര്‍ ബൂത്ത് പ്രസിഡന്റ് ചന്ദ്രേഷ് കോണ്‍ഗ്രസിന്റെ ആപ്പിലൂടെ പങ്കുവെച്ച ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസ് നേതൃസംഗമ വേദിയില്‍ ഇക്കാര്യം പറഞ്ഞത്. കര്‍ഷകരെയും സ്ത്രീകളെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഈ വേദിയില്‍ കൂടുതല്‍ വനിതാ നേതാക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ധനികര്‍ മാത്രമുള്ള ഭാരതം കര്‍ഷകരും തൊഴിലാളികളുമുള്ള ഭാരതം അങ്ങനെയാണ് രണ്ട് കഷണമാക്കുന്നത്. സുഹൃത്തുക്കളായ ബിസിനസുകാര്‍ക്ക് വേണ്ടി മോദി മൂന്നരലക്ഷം കോടി ചെലവഴിച്ചു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി എന്ത് ചെയ്‌തെന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് എന്നും സമൂലമാറ്റത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമാണ്. താല്‍ക്കാലിക നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കാറില്ല. നമ്മുടെ നാട്ടിലെ പട്ടിണിയും ദാരിദ്രവും ഹരിതവിപ്ലവത്തിലൂടെ മാറ്റിയത് കോണ്‍ഗ്രസാണ്. അതില്‍ ഇനിയും മുന്നേറാനുണ്ട്. ഇന്ത്യ ഭക്ഷസ്വയംപര്യാപ്തത ഉറപ്പ് വരുത്തും ധവളവിപ്ലവത്തിലൂടെ അത് പൂര്‍ത്തിയാക്കാനാകും നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷസുരക്ഷാ രാജ്യമായി മാറും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി തമാശ കളിക്കുകയാണ്. അദ്ദേഹത്തിന്റെ പണക്കാരായ സുഹൃത്തുക്കള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കി. നീരവ് മോദി 35000 കോടി രൂപയും മുകുള്‍ചോക്‌സി 30000 കോടി രൂപയും വിജയ്മല്യ പതിനായിരം കോടി രൂപയും അനില്‍ അംബാനി അന്‍പതിനായിരം കോടി രൂപയും കൊണ്ടുപോയി. അതേസമയം ഏതെങ്കിലും സാധാരണക്കാരന് സാധാരണക്കാരന് മിനിമം വരുമാനം ഉറപ്പാക്കാനായോ. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കി. അഞ്ച് വര്‍ഷമായി ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മോദി സര്‍ക്കാര്‍ ആക്രമിക്കുകയാണ്. നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അമിത്ഷായും നരേന്ദ്രമോദിയും അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന സന്ദേശമാണ് നല്‍കിയത്.

എന്തുകൊണ്ടാണ് സി.ബി.ഐ ഡയറക്ടറെ അര്‍ദധരാത്രി മാറ്റിയതെന്ന് അറിയാമോ? ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ പുനസ്ഥാപിച്ചിട്ടും മണിക്കൂറുകള്‍ക്കകം മോദി മാറ്റി? നരേന്ദ്രമോദി പറഞ്ഞിട്ടാണ് അനില്‍ അംബാനിക്ക് റഫേല്‍ ഇടപാട് കരാര്‍ നല്‍കിയത് എന്തിനെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് പറഞ്ഞത് എന്തിന്? 526 കോടി രൂപ വിലയുള്ള വിമാനം 1200 കോടിക്ക് വാങ്ങിയതെന്തിനാണ്. നാട്ടിലുള്ളവര്‍ക്കെല്ലാം ഇതിന് ഒരേ ഉത്തരമേ ഉള്ളൂ. പ്രധാനമന്ത്രി അഴിമതിക്കാരനാണ്. സി.ബി.ഐ ഡയറക്ടറെ മാറ്റിയതിലൂടെ സ്വയം രക്ഷിക്കുകയായിരുന്നു നരേന്ദ്രമോദി. അനില്‍ അംബാനിയെ സഹായിക്കാന്‍ പ്രധാനമന്ത്രി ചെയ്ത ഇടപാടാണിതെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ തന്നെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന മനേഹര്‍പരീക്കര്‍ ആരോപിച്ചിരുന്നു. അതിലൂടെ കര്‍ണാടകത്തിലെയും കേരളത്തിലെയും യുവാക്കളുടെ തൊഴിലവസരമാണ് നഷ്ടപ്പെട്ടത്.

നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ സമ്പദ്വ്യവസ്ഥ മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പറഞ്ഞു. എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത്. രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത ശേഷമാണ് ഇത്തരം വീരവാദങ്ങള്‍ മുഴക്കുന്നത്. ചരക്ക് സേവന നികുതി വലിയ പരാജയമായി.അതില്‍ നിന്ന് കരകയറാന്‍ എന്ത് നടപടിയാണ് കേന്ദ്രം എടുത്തത്. ചെറുകിട വ്യാപാരികളെ തകര്‍ത്തു. നമ്മള്‍ അധികാരത്തില്‍ വന്നാല്‍ ചരക്ക് സേവന നികുതി സമ്പദായം പുനസംഘടിപ്പിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends