Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശബരിമല വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെട്ടിലാക്കി, ശബരിമലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെന്നും അതേസമയം ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു

29 JANUARY 2019 08:57 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെട്ടിലാക്കി. ശബരിമലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെന്നും അതേസമയം ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണിത്. അതേസമയം കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് മറ്റു പാര്‍ട്ടികള്‍ക്ക് ആക്ഷേപിക്കാനുള്ള വടിയായി ഈ പ്രസ്താവന മാറുമെന്നതിലും സംശയമില്ല. കേരളത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സി.പി.എമ്മും ബി.ജെ.പിയും സ്വീകരിക്കുന്നത്. പ്രളയനിര്‍മാണത്തിനായി സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ശബരിമലയുടെ മറവില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രളയത്തില്‍ ഒന്നിച്ച കേരളത്തെ വിഭജിക്കാന്‍ സി.പി.എം ശ്രമിക്കുന്നു. പ്രളയത്തിലെ വീഴ്ചകള്‍ മറച്ചുവെയ്ക്കാന്‍ സി.പി.എം നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. സി.പി.എമ്മും ആര്‍.എസ്.എസും കേഡര്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് അങ്ങനെയല്ലെന്നും പലരും ആക്ഷേപിക്കുന്നുണ്ട്. കോണ്‍ഗ്രസിന് കേഡര്‍ സ്വഭാവമില്ലെങ്കിലും രാജ്യത്തിന്റെ ഹൃദയമാണ് കോണ്‍ഗ്രസെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പരാജയമാണ്. അത് മറച്ചുവെയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഡ്ല്‍ഹിയില്‍ നരേന്ദ്രമോദിയെ എങ്ങനെ വിമര്‍ശിക്കുന്നു അതേ വിമര്‍ശനം തന്നെയാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പിണറായി വ്യക്തമാക്കണം. ഇവിടുത്തെ ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ന്ന നിലവാരത്തിലല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണ്. പുനര്‍നിര്‍മാണത്തിന് പകരം ബി.ജെ.പിയെ പോലെ കേരളത്തെ വിഭജിക്കാനാണ് സി.പി.എം ശ്രമിച്ചത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പിണറായി സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ചത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലേറിയ ശേഷം പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കി. അതുപോലെ 2019ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം മിനിമം വരുമാനം പദ്ധതി നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ഇന്ത്യയെ പോലുള്ള വലിയ രാജ്യങ്ങളിലൊന്നും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം അക്കൗണ്ടിലെത്തുന്ന രീതിയിലായിരിക്കും പരിപാടി നടപ്പാക്കുക. നരേന്ദ്രമോദി കള്ളങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ പറ്റിക്കുന്നത് പോലെ കോണ്‍ഗ്രസ് ചെയ്യില്ല. കള്ളപ്പണം പിടികൂടി പാവങ്ങളുടെ അക്കൗണ്ടില്‍ പതിനയ്യായിരം രൂപ വീതം ഇടുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും രാഹുല്‍ ചോദിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends