Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പിളരുന്തോറും വരുന്ന പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ തളരുമെന്നാണ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍, അതിനിടെയാണ് പി.ജെ. ജോസഫും കെ.എം മാണിയും തമ്മില്‍ മുറുമുറുപ്പ് തുടങ്ങിയത്

29 JANUARY 2019 09:00 PM IST
മലയാളി വാര്‍ത്ത

പിളരുന്തോറും വരുന്ന പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്. എന്നാല്‍ ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ തളരുമെന്നാണ് നേതാക്കളുടെ തന്നെ വിലയിരുത്തല്‍. അതിനിടെയാണ് പി.ജെ. ജോസഫും കെ.എം മാണിയും തമ്മില്‍ മുറുമുറുപ്പ് തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ അടിച്ച്പിരിഞ്ഞാല്‍ അത് അവര്‍ക്ക് മാത്രമല്ല യു.ഡി.എഫിനും തിരിച്ചടിയാകും. അവസരം മുതലെടുക്കാന്‍ പി.ജെ ജോസഫിന്റെ കൂടെയുണ്ടായിരുന്ന ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജ്ജും നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രംഗത്തെത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജോസഫ് എതിര്‍ത്തിരുന്നു.

സ്വന്തം പാര്‍ട്ടിയുടെ ശക്തിയില്‍ പ്രമാണിയായി വാണിരുന്ന ജോസഫ് മാണിയുമായി കൈ കോര്‍ത്തതോടെ ഒന്നാമനായിരുന്ന ജോസഫ് രണ്ടാമനായി. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും മാണിയും ജോസ് കെ.മാണിയും പിടിമുറുക്കിയെന്നാണ് ജോസഫിന്റെയും കൂട്ടരുടെയും ആക്ഷേപം. രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കിയപ്പോള്‍ ലോക്‌സഭാ സീറ്റ് തങ്ങള്‍ക്ക് കിട്ടുമെന്നാണ് ജോസഫും മോന്‍സ് ജോസഫും കരുതിയിരുന്നത്. എന്നാല്‍ അതും മാണി കൊണ്ടുപോകുമെന്ന് ഉറപ്പായതോടെയാണ് കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റുവേണമെന്ന ആവശ്യം ജോസഫ് മുന്നോട്ട് വെച്ചത്. ചാലക്കുടിയോ, ഇടുക്കിയോ വേണമെന്നാണ് ആവശ്യം. കുറേ നാളായി പാര്‍ട്ടിയിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നതാണ് ജോസഫിന്റെ പ്രതികരണം. പ്രായാധിക്യം കാരണം കെ.എം മാണി ചെയര്‍മാന്‍ സ്ഥാനം ഒഴിയുമ്പോള്‍ ജോസ് കെ. മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതും ജോസഫിനെ അസ്വസ്ഥനാക്കുന്നു.

പാര്‍്ട്ടി വിട്ടാലും തന്റെ പഴയ പാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാനാണ് ജോസഫ് ആലോചിക്കുന്നത്. കോട്ടയം സീറ്റില്‍ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അത് നടക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം സീറ്റെന്ന തന്ത്രം ജോസഫ് മുന്നോട്ട് വെച്ചത്.
സമാധാന സന്ദേശവുമായി ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറില്‍ നാളെ തിരുവനന്തപുരത്ത് പിജെ ജോസഫ് പ്രാര്‍ത്ഥനാ യജ്ഞത്തിനെത്തുന്നുണ്ട്. പാര്‍ട്ടിയിലെ പിളര്‍പ്പ് ഉള്‍പ്പെടെയുള്ള പല ഘട്ടങ്ങളിലും പിജെ ജോസഫ് ഗാന്ധിജി സ്റ്റഡി സെന്റര്‍ മറയാക്കിയിട്ടുണ്ട്. ജോസ് കെ മാണി നടത്തുന്ന കേരള യാത്രക്കിടെയാണ് ജോസഫിന്റെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് മുന്നണി വിടാന്‍ മാണി തീരുമാനിച്ചത് മുതല്‍ രണ്ട് വര്‍ഷം യുഡിഎഫിന് പുറത്ത് നിന്നതും വീണ്ടും തിരിച്ചെത്തിയതും അടക്കം എല്ലാറ്റിലും കെഎം മാണിയുടെ ഏകപക്ഷീയ താല്‍പര്യം ഉണ്ടായെന്നാണ് ജോസഫിന്റെ ആക്ഷേപം.

മാണി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാല്‍ അത് രണ്ടാമത്തേതാകും. മാണിക്കൊപ്പം ജോസഫും പി.സി ജോര്‍ജ്ജും ലയിച്ചതോടെ കേരളാ കോണ്‍ഗ്രസ് വലിയ ശക്തിയായി മാറിയിരുന്നു. മാണിയുടെയും ജോസ് കെ.മാണിയുടെയും അപ്രമാദിത്വം അംഗീകരിക്കാന്‍ ജോര്‍ജ്ജ് ആദ്യം മുതലേ തയ്യാറായില്ല. സോളാര്‍ വിവാദം വന്നപ്പോള്‍ ജോസ് കെ.മാണിയെ അധിക്ഷേപിക്കാന്‍ ജോര്‍ജ്ജ് ശ്രമിച്ചതോടെ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നിരുന്നു. അതിന്റെ ഭാഗമായി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ കെ.എം മാണി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. അങ്ങനെ ജോര്‍ജ്ജ് പഴയ ലാവണത്തിലേക്ക് പോയി. രണ്ടാമുഴം ജോസഫിനാകുമോ? കാത്തിരിക്കാം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends