തലസ്ഥാനത്ത് ഡിഫ്തീരിയബാധ എന്ന് സംശയം, കോളജ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് ഡിഫ്തീരിയ രോഗബാധ. രോഗബാധയുമായി കോളജ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പൂരി മായം സ്വദേശിനിയും തലസ്ഥാനത്തെ പ്രമുഖ കോളജിലെ ബിരുദവിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിക്കാണ് ഡിഫ്തിരീയ സ്ഥിരീകരിച്ചത്.
ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തിയിരുന്ന പെണ്‍കുട്ടി വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് രോഗബാധ കാണപ്പെട്ടത്.
ഡിഫ്തീരിയ രോഗത്തെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്നു.
ബാക്ടീരിയ പരത്തുന്ന അതീവ ഗുരുതരവും പകരുന്നതുമായ ഒരു രോഗമാണ് ഡിഫ്തീരിയ. ഇത് ശരീരത്തിലെ ശ്ലേഷ്മ സ്തരത്തിന് വീക്കം ഉണ്ടാക്കുകയാണ് ചെയ്യുന്നത് .
തൊണ്ടയില്‍ ഒരു കൃത്രിമ സ്തരം ഉണ്ടാക്കുകയും ശ്വാസം എടുക്കുന്നതിനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിഴുങ്ങുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
ബാക്ടീരിയയില്‍ നിന്നുള്ള ഒരു വിഷവസ്തു മനുഷ്യ രക്തത്തിലേക്ക് കലര്‍ത്തുന്നതിനാല്‍ ഹൃദയം, നാഡികള്‍ എന്നിവയ്ക്ക് ഗുരുതര ദോഷം ഉണ്ടാകുന്നു .പ്രതിരോധ കുത്തിവയ്പുകള്‍ പ്രചാരത്തിലായതിനു ശേഷം വികസിത രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ.
https://www.facebook.com/Malayalivartha
























