Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വയനാട‌് മുൻ ഡിസിസി സെക്രട്ടറി വീട്ടുജോലിക്കാരിയുടെ പതിനേഴ് വയസുള്ള മകളെ പീഡനത്തിനിരയാക്കിയത് ഒന്നരവർഷക്കാലത്തോളം:- പീഡനവിവരം പുറത്തറിഞ്ഞത്ത് കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്തായതോടെ- കേസ് ഒതുക്കി തീർക്കാൻ കൊല്ലുമെന്ന് ഭീഷണിയും, പണം നല്‍കി ഒതുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമവും

30 JANUARY 2019 08:37 AM IST
മലയാളി വാര്‍ത്ത

വയനാട‌് സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആദിവാസി പെണ്‍കുട്ടിയുടെ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ എം ജോര്‍ജ് ഒന്നര വര്‍ഷമായി പീഡിപ്പിച്ചതായാണ‌് പരാതി. പരാതിയെത്തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്. പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക‌് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന‌് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ‌് ലൈനില്‍ പരാതി കൊടുക്കുകയായിരുന്നു. ചൈല്‍ഡ‌് ലൈന്‍ പ്രവര്‍ത്തകരാണ‌് ബത്തേരി പൊലീസിന‌് വിവിരം നല്‍കിയത‌്. സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത‌് പ്രസിഡന്റാണ‌് ഒ എം ജോര്‍ജ‌്. പെണ്‍കുട്ടിയും മാതാപിതാക്കളും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കാരായിരുന്നു.


പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്.

സംഭവം പുറത്തായതോടെ, പണം നൽകി ഒതുക്കിതീർക്കാൻ കോൺഗ്രസ് നേതാവ് ഉമർ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം കേട്ടതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒഎം ജോര്‍ജ്ജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായി ബത്തേരി പോലീസ് വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends