Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വയനാട് ലോക്‌സഭാ മണ്ഡലത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു... എം. ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിനെ വയനാട് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും

30 JANUARY 2019 10:36 AM IST
മലയാളി വാര്‍ത്ത

എം. ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിനെ വയനാട് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. അമീന ഷാനവാസിനുള്ള സ്ഥാനാര്‍ത്ഥിത്വം അന്തരിച്ച നേതാവിനുള്ള അജ്ഞലിയാണെന്ന ഉറപ്പിലാണ് രാഹുല്‍ ഗാന്ധി. അമീനക്ക് നൂറ് ശതമാനം വിജയ സാധ്യതയുണ്ടെന്ന് ഹൈക്കമാന്റ് മനസിലാക്കുന്നു.

എ കെ. ആന്റണിയാണ് അമീനയെ വയനാട് നിര്‍ത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ കലാപ കൊടി ഉയര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുകയാണ്. ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ധിഖിനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. എന്നാല്‍ സിദ്ധിഖിന് വിജയ സാധ്യത കുറവാണെന്നും അദ്ദേഹം ഗ്രൂപ്പ് നേതാവ് മാത്രമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപണം ഉന്നയിച്ച് കഴിഞ്ഞു.

ഷാനവാസിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടിയത്. രാഹുലിനെ ഷാനവാസിന്റെ വീട്ടില്‍ എത്തിച്ചത് ആന്റണിയാണ്. അത് അദ്ദേഹത്തിന്റെ പരിപാടിയില്‍ ഉണ്ടായിരുന്നതല്ല. കേരള സന്ദര്‍ശനത്തിന്റെ കാര്യങ്ങള്‍ ആന്റണിയുമായി ചര്‍ച്ച ചെയ്തപ്പോഴാണ് ഷാനവാസിന്റെ വീട്ടില്‍ പോകണമെന്ന് ആന്റണി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് ഷാനവാസുമായി അടുപ്പമുണ്ടായിരുന്നു. ഷാനവാസ് ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം രാഹുലിനെ കാണുമായിരുന്നു. കോണ്‍ഗ്രസിനൊപ്പം എക്കാലവും നില കൊണ്ട നേതാവിന് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പരാതി ആന്റണിക്കുണ്ട്. ഒരു പരിധികപ്പുറം ഉയരാന്‍ ഷാനവാസിന് കഴിഞ്ഞതേയില്ല. അഗാധമായ പാണ്ഡിത്യവും നേതൃഗുണവും ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രപരമായ നീക്കങ്ങള്‍ കാരണമാണ്. ഷാനവാസിനെ ഉമ്മന്‍ചാണ്ടി എക്കാലവും ഉപയോഗിച്ചതേയുള്ളു.

അമീന ഷാനവാസിനെ വയനാട് പരിഗണിച്ചാല്‍ വിജയം ഉറപ്പാണ്. വയനാട് സീറ്റ് ഇടതു മുന്നണിയില്‍ കണ്ടുവച്ചത് ശ്രേയാംസ് കുമാറാണ്. അദ്ദേഹത്തിന് മണ്ഡലത്തില്‍ വേണ്ടത്ര ജനകീയ പിന്തുണയുണ്ട്. ആവശ്യത്തിന് മാധ്യമ സാമ്പത്തിക പിന്തുണയുമുണ്ട്. ശ്രേയാംസിനെ നേരിടാന്‍ സിദ്ധിഖിന് കഴിയില്ല. ഇമേജുള്ള നേതാവല്ല സിദ്ധിഖ്. ഷാനവാസിനെ പോലെ തലയെടുപ്പുമില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് വയനാട്. എന്നാല്‍ ആരു നിന്നാലും ജയിക്കുമെന്ന അവസ്ഥയൊന്നും വയനാട്ടിലില്ല. വികസന പ്രവര്‍ത്തനങ്ങളുടെ കുറവ് തന്നെയാണ് കാരണം. കഴിഞ്ഞ തവണ ഷാനവാസ് എം പി ആയെങ്കിലും അസുഖം കാരണം അദ്ദേഹത്തിന് മണ്ഡലത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അതൊരു പേരായ്മയായി തന്നെ നിലനില്‍ക്കുന്നു.

സിദ്ധിഖും രക്ഷപ്പെടാതെ പോയ നേതാവാണ്. ചാനല്‍ ചര്‍ച്ചകളില്‍ അവസരം ലഭിക്കുന്നതൊഴിച്ചാല്‍ വേണ്ടത്ര രാഷ്ട്രീയ പ്രാധാന്യം സിദ്ധിഖിന് കിട്ടിയിട്ടില്ല. അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയുന്ന സ്ഥലം വയനാട് കഴിഞ്ഞാല്‍ കാസര്‍കോടാണ് . പി. കരുണാകരന്‍ ഇക്കുറി മത്സരരംഗത്തില്ലാത്തത് സിദ്ധിഖിന്റെ സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ എത്തിയാല്‍ സിദ്ധിഖിന്റെ കാര്യം പരുങ്ങലിലാവും. വയനാട് അത്തരം വിഷയങ്ങളേയില്ല. ബിജെപിക്കും കാര്യമായ സ്വാധീനമില്ല. ഷാനവാസ് മരിച്ചപ്പോള്‍ തന്നെ സിദ്ധിഖ് വയനാട് നോട്ടമിട്ടതാണ്. അതിലാണ് ആന്റണി ആണിയടിച്ചത്. കെ.സി. വേണു ഗോപാലിനും അമീന മത്സരിക്കുന്നതിനോടാണ് താത്പര്യം.

അതേ സമയം കോണ്‍ഗ്രസില്‍ ഡൈ ഇന്‍ ഹാര്‍നസ് തര്‍ക്കം വീണ്ടും ഉടലെടുക്കും. നേരത്തെ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ അന്ന് ഡി സി സി പ്രസിഡന്റ് ആയിരുന്ന കെ മോഹന്‍കുമാര്‍ തര്‍ക്കം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലേത് സര്‍ക്കാര്‍ ജോലിയല്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ വാദം. പക്ഷേ ശബരി നിന്നു. ജയിച്ചു. മോഹന്‍ കുമാര്‍ ആയിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം. വിജയകുമാര്‍ ജയിച്ചേനെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends