Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെട്ടെന്ന് മുഖം ചുവന്നു... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് ചൈത്ര തെരേസ ജോണ്‍ എല്ലാം ധരിപ്പിച്ചു; ക്ഷമയോടെ എല്ലാം കേട്ടിരുന്ന മുഖ്യമന്ത്രി അവസാനം പറഞ്ഞത്...

30 JANUARY 2019 09:26 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഏറെ കോളിളക്കമുണ്ടായ സംഭവമാണ് ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയത്. സിപിഎം ഭരിക്കുമ്പോള്‍ അതും പിണറായി ആഭ്യന്തര മന്ത്രിയായിരിക്കെ ഇങ്ങനെയൊരു പോലീസ് ഓഫീസര്‍ റെയ്ഡിന് മുതിരുമോയെന്നാണ് പോലീസുകാരെപ്പോലും അതിശയിപ്പിക്കുന്നത്. അതേസമയം ചട്ടങ്ങളെല്ലാം പാലിച്ച് ചൈത്ര റെയ്ഡ് നടത്തിയതോടെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് പോലീസ്.

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെ ചൈത്ര തെരേസയെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എല്ലാം ക്ഷമയോടെ കേട്ട ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല. തലശ്ശേരി എഎസ്പി ആയിരിക്കുമ്പോള്‍ മുതല്‍ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയില്‍ എസ്പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നടപടി ശുപാര്‍ശ ചെയ്തില്ല. ചൈത്രയെ ന്യായീകരിച്ച് എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് അതേപടി ബെഹ്‌റ മുഖ്യമന്ത്രിക്കു കൈമാറിയതോടെ പന്ത് അദ്ദേഹത്തിന്റെ കോര്‍ട്ടിലായി.

എന്നാല്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്പിക്കെതിരെ നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ അടക്കം ചില ഉന്നതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാല്‍ അന്വേഷണത്തിനു പഴുതില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതിനാല്‍ ചൈത്രയ്‌ക്കെതിരെ നടപടി സാധ്യത വിരളമാണ്.

എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്പി ചൈത്ര സ്വീകരിച്ച നടപടികള്‍ അക്കമിട്ടു നിരത്തുന്നു. കോടതിയില്‍ മുന്‍കൂട്ടി അറിയിച്ചത്, ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്, പ്രതികള്‍ പാര്‍ട്ടി ഓഫിസില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. റിപ്പോര്‍ട്ട് ശരിവച്ചു മുഖ്യമന്ത്രിക്കു കൈമാറുക മാത്രമായിരുന്നു ബെഹ്‌റയുടെ മുന്നിലെ വഴി.

എന്നാല്‍ സര്‍ക്കാരിന്റെ അപ്രീതി വേണ്ടെന്നു കരുതി അദ്ദേഹം അതു ശരിവയ്ക്കാതെ അതേപടി കൈമാറി. റിപ്പോര്‍ട്ടില്‍ വിയോജിപ്പ് അറിയിച്ചാല്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ടി വരും. സ്വന്തം ജോലി നിര്‍വഹിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ തെറ്റായ ശുപാര്‍ശ നല്‍കാനുമാകില്ല. ഇതും കണക്കിലെടുത്താണു ഡിജിപി മൗനം പാലിച്ചത്.

എങ്കിലും സിപിഎം ഭരണത്തിലിരിക്കെ പാര്‍ട്ടി ഓഫിസില്‍ രാത്രി പൊലീസ് കയറിയതു പൊറുക്കാനാകാത്ത തെറ്റായാണു മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി പാര്‍ട്ടിയും കാക്കുന്നു. കഴിഞ്ഞ 24 ന് രാത്രിയാണു തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന വനിതാ സെല്‍ എസ്പി ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സിപിഎം ഓഫിസില്‍ കയറി പരിശോധിച്ചത്.

അതേസമയം ചൈത്ര തെരേസാ ജോണിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. എസ്.പിക്കെതിരേ നടപടി വേണ്ടെന്ന റിപ്പോര്‍ട്ട് എ.ഡി.ജി.പി. മനോജ് ഏബ്രഹാം സമര്‍പ്പിച്ചെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സി.പി.എം. സംസ്ഥാന നേതൃത്വം ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്.

കടുത്ത നടപടി വേണമോയെന്നും മറ്റൊരു അന്വേഷണത്തിനുശേഷം നടപടി സ്വീകരിച്ചാല്‍ പോരെയെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. എന്തായാലും ചൈത്ര തെരേസ ജോണ്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നു ചൈത്രയെ സര്‍ക്കാര്‍ താക്കീത് ചെയ്തിരുന്നു. അതു പോരെന്നു പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends