Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

എസ്.എസ്.എല്‍.സി പിള്ളേര്‍ക്ക് ഇടവേളയില്ല, വെയിലും കൊള്ളണം, ഹയര്‍സെക്കന്ററിക്കാര്‍ക്ക് വെയിലും കൊള്ളേണ്ട, ആവശ്യത്തിന് വിശ്രമവും, ക്യൂ.ഐ.പി നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു, എച്ച്.എസ്.എസ്.ടി.എയ്ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി മറ്റ് സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രതിഷേധം

30 JANUARY 2019 10:57 AM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസുകാരാണോ പ്ലസ് ടുക്കാരാണോ മൂത്തത്. രണ്ടു കൊല്ലത്തിന്റെ മൂപ്പ് എന്തായാലും ഹയര്‍സെക്കന്ററിക്കാര്‍ക്ക് ഉണ്ടെന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാം. പക്ഷേ ഇതൊന്നുമറിയാത്ത ഒരുകൂട്ടര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. മറ്റാരുമല്ലത്, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ടാണല്ലോ നട്ടുച്ചയ്ക്ക് ചുട്ടുപൊള്ളുന്ന വെയില്‍ ഒട്ടും കളയാതെ വാടിത്തളര്‍ന്ന് വന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പത്താം ക്ലാസുകാരോട് വിദ്യാഭ്യാസ വകുപ്പും മന്ത്രിയും സര്‍ക്കാരും ആവശ്യപ്പെടുന്നത്. ആവശ്യത്തിന് ഇടവേള നല്‍കാതെ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പൊതുപരീക്ഷ ഇക്കുറി ഓടിച്ചിട്ട് നടത്തി തങ്ങളുടെ റോള്‍ ഭംഗിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അവസാനവട്ട ഒരുക്കത്തിലാണ്.

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്തണമെന്ന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം കമ്മിറ്റിയുടെ (ക്യൂ.ഐ.പി) നിര്‍ദേശങ്ങള്‍ തള്ളിയാണ് കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ ഇക്കുറിയും പരീക്ഷ രാവിലെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കനത്ത ചൂടുള്ള മാര്‍ച്ചില്‍ നട്ടുച്ചയ്ക്ക് പരീക്ഷ എഴുതുന്നത് വിദ്യാര്‍ത്ഥികളെ ദേഷകരമായി ബാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ അനുഭവം തള്ളിയാണ് ഇക്കുറി വീണ്ടും പരീക്ഷ അതേപോലെ തന്നെ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഓരോ വര്‍ഷവും സംസ്ഥാനത്ത് ചൂട് അധികരിക്കുകയാണ്. ഉഷ്ണതരഗവും സൂര്യതാപവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുകയുമാണ്. ഈ സമയങ്ങളില്‍ ജോലിക്കുപോലും ഇളവ് നല്‍കുമ്പോഴാണ് നട്ടുച്ചയ്ക്ക് പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ക്യൂ.ഐ.പി യോഗം ചേര്‍ന്ന് എസ്.എസ്.എല്‍.സിഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒന്നിച്ചു നടത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. നവംബറില്‍ ക്യൂ.ഐ.പി യോഗം വീണ്ടും കൂടിയപ്പോഴും ഈ നിര്‍ദേശം തന്നെ സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍ ഈ 23ന് നടന്ന ക്യൂ.ഐ.പി യോഗം എസ്.എസ്.എല്‍്‌സി പരീക്ഷ ഉച്ചയ്ക്കും ഹയര്‍ സെക്കന്ററി പരീക്ഷ രാവിലെയും നടത്താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇത് അംഗീകരിച്ച വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എസ്.എസ്.എല്‍ സി ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒന്നിച്ചു നടത്താനകില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണ് ആദ്യ രണ്ടു യോഗങ്ങളില്‍ ശെകകൊണ്ട തീരുമാനത്തില്‍ നിന്നും ക്യൂ.ഐ.പി കമ്മിറ്റി പിന്നാക്കം പോയത്.

സംസ്ഥാനത്തെ 263 സ്‌കൂളുകളിലും 66 വി.എച്ച്.എസ്.സിയിലും പരീക്ഷകള്‍ ഒന്നിച്ചു നടത്താനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന കാര്യമാണ് വകുപ്പ് മുന്നോട്ട്‌വെച്ചത്. സര്‍വേ നടത്തിയാണ് ഇക്കാര്യം വകുപ്പ് സ്ഥിതീകരിച്ചതത്ര. കഴിഞ്ഞ വര്‍ഷം കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് പക്ഷേ 30 ഓളം അധ്യാപക സംഘടനകളും ഡി.പി.ഐയുമൊക്കെ ഉള്‍പ്പെടുന്ന ക്യൂ.ഐ.പി കമ്മിറ്റി ബോധപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളെ വെയിലത്ത് പരീക്ഷ എഴുതിക്കാനാവില്ലെന്ന ഉറച്ചനിലപാട് എച്ച്.എസ്.എസ്.ടി്എ എടുത്തപ്പോള്‍ മറ്റ് അധ്യാപക സംഘടനകള്‍ പഞ്ചപുച്ഛമടക്കി നിന്നതോടെ പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കും നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.

മാത്രവുമല്ല ആവശ്യത്തിനു ഇടവേള നല്‍കാതെയാണ് എസ്.എസ്.എല്‍.സി പരീക്ഷ ഓടിച്ചിട്ട് നടത്തുന്ന വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്റി പരീക്ഷകള്‍ കൃത്യമായ ഇടവേളകള്‍ നല്‍കിയാണ് പരീക്ഷാ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷവും കനത്ത ചൂട് ഉണ്ടാകുമെന്ന് മുന്നറിയിപ്പു എത്തിക്കഴിഞ്ഞു. എന്നിട്ടും ഭൗതിക സൗകര്യം ഒരുക്കാനായില്ലെന്ന പേരില്‍ ആദ്യമെടുത്ത രണ്ടു തീരുമാനങ്ങളെ തിരുത്തി ക്യൂ.ഐ.പിയെക്കൊണ്ട് തീരുമാനം മാറ്റിക്കുകയായിരുന്നൃു വിദ്യാഭ്യാസ വകുപ്പ് നടത്തിയത്. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ സ്‌കൂളുകളില്‍ ഭൗതിക സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിനു കഴിയാത്തതിന്റെ വീഴ്ച അനുഭവിക്കേണ്ടി വരുന്നത് ലക്ഷക്കണിക്കു വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കൊടുംചൂടില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കാനുള്ള നടപടിക്കെതിരെ ബാലാവകാശമനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടുമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends